തീതു പ്പി ബുംറ 😱അതിർത്തി കടത്തി സ്റ്റമ്പ്സ്!! ഒന്നാം വിക്കെറ്റ് വീഡിയോ

ഇന്ത്യ : ഇംഗ്ലണ്ട് അവസാന ടെസ്റ്റ്‌ മത്സരത്തിൽ ജയം മാത്രമാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്. നിലവിൽ ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് ഇന്ത്യൻ സംഘമാണ് മുൻപിൽ. ഒന്നാം ഇന്നിങ്സിൽ 416 റൺസാണ് ഇന്ത്യൻ ടീം അടിച്ചെടുത്തത്. ഒന്നാം ദിനം റിഷാബ് പന്തിന്റെ 146 റൺസാണ് ശ്രദ്ധേയമായി മാറിയത് എങ്കിൽ രണ്ടാം ദിനം കയ്യടികൾ നേടിയത് ജഡേജയാണ്. താരം 104 റൺസാണ് അടിച്ചെടുത്തത്.

അതേസമയം ഒന്നാം ഇന്നിങ്സിൽ എല്ലാവരിലും അമ്പരപ്പും ഇന്ത്യൻ ക്യാമ്പിൽ ആവേശവുമായി മാറിയത് ഇന്ത്യൻ ക്യാപ്റ്റൻ ജസ്‌പ്രീത് ബുംറ. ബാറ്റ് കൊണ്ട് രണ്ടാം ദിനത്തിൽ തിളങ്ങിയ ബുംറ ഒന്നാം ഇന്നിങ്സിലെ ഇംഗ്ലണ്ട് നിരയിലെ ആദ്യത്തെ വിക്കറ്റും വീഴ്ത്തി. ഇന്ത്യൻ ഒന്നാം ഇന്നിങ്സ് സ്കോർ 400 കടത്തിയത് ബുംറയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം തന്നെ.വെറും 16 ബോളിൽ നാല് ഫോറും 2 സിക്സും അടക്കം 31 റൺസാണ് ബുംറ അതിവേഗം അടിച്ചെടുത്തത്. ശേഷം ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ടീമിനെ ഞെട്ടിച്ചത് ബുംറ തന്നെ.

ഇംഗ്ലണ്ട് ഓപ്പണർ അലക്സ്‌ ലീസ് വിക്കറ്റ് മനോഹരമായ ഒരു ഇൻ സ്വിങ് ബോളിൽ കൂടിയാണ് ബുംറ നേടിയത്. തന്റെ രണ്ടാം ഓവറിലാണ് മനോഹരമായ ഒരു ബോളിൽ കൂടി ഇന്ത്യൻ ക്യാപ്റ്റൻ ഫോമിലുള്ള ഇംഗ്ലണ്ട് ഓപ്പണർ കുറ്റി തെറിപ്പിച്ചത്. ഈ വിക്കെറ്റ് പിന്നാലെ മഴ പെയ്തതോടെ രണ്ടാം ദിനത്തിൽ നേരത്തെ ലഞ്ച് എടുക്കുകയായിരുന്നു.

ലഞ്ചിന് ശേഷമുള്ള തന്റെ ആദ്യത്തെ ഓവറിൽ മറ്റൊരു ഇംഗ്ലണ്ട് ഓപ്പണർ ക്രോളി വിക്കറ്റും വീഴ്ത്താൻ ബുംറക്ക്‌ കഴിഞു. സ്ലിപ്പിൽ ശുഭ്മാൻ ഗില്ലാണ് ഈ ക്യാച്ച് സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യക്കായി വാലറ്റത്ത് ബുംറക്ക്‌ പുറമേ ഷമിയും 16 റൺസും നേടി.