സഞ്ജുവിനെ വീഴ്ത്താൻ ബുംറയുടെ ഗുഡതന്ത്രം 😱😱പുത്തൻ ബൗളിംഗ് സ്റ്റൈലിൽ ഞെട്ടി രാജസ്ഥാൻ ആരാധകർ

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള മുംബൈ ഇന്ത്യൻസ്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപ്പോകുന്നത്. ഐപിഎൽ 2022-ൽ കളിച്ച 8 മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ്, പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാനാകാതെ പട്ടികയിൽ ഏറ്റവും ഒടുവിലത്തെ സ്ഥാനത്ത് തുടരുകയാണ്.

മെഗാലേലത്തിൽ വലിയ പ്രതീക്ഷകളോടെ കോടികൾ മുടക്കി ടീമിലെത്തിച്ച താരങ്ങളും, തങ്ങളുടെ അഭിവാജ്യ ഘടകങ്ങൾ എന്ന് കരുതി മുംബൈ നിലനിർത്തിയ പ്രധാന താരങ്ങളും, ഇപ്പോൾ തുടരുന്ന ഈ മോശം അവസ്ഥക്ക് ഒരുപോലെ ഉത്തരവാദികളാണ്. അതിൽ, ബൗളിംഗ് ഡിപ്പാർട്മെന്റ് മുംബൈ ഇന്ത്യൻസിന് വലിയ തലവേദനയായി മാറിയ സാഹചര്യത്തിൽ, അതിന്റെ പ്രധാന ഉത്തരവാദിത്തം ഫോം കണ്ടെത്താൻ വിഷമിക്കുന്ന എംഐയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറക്കാണ്.

പുരോഗമിക്കുന്ന ഐപിഎൽ സീസണിൽ, കളിച്ച 8 മത്സരങ്ങളിൽ നിന്ന് 7.54 ഇക്കോണമിയിൽ 45.80 ശരാശരിയോടെ 5 വിക്കറ്റ് മാത്രമാണ് ഇന്ത്യൻ സ്റ്റാർ പേസറുടെ സമ്പാദ്യം. വിക്കറ്റുകൾ വീഴ്ത്താൻ ബുദ്ധിമുട്ടുന്നതിന് പുറമെ, റൺസ് വഴങ്ങുന്നതിൽ യാതൊരു മടിയും കാണിക്കുന്നില്ല എന്നതും ബുംറയുടെ മോശം ഫോം തുറന്നുക്കാട്ടുന്നു. എന്നാൽ, ഇപ്പോൾ ബുംറയുടെ പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ബൗളിംഗ് കാഴ്ച്ച സമ്മാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വലംങ്കയ്യൻ ഫാസ്റ്റ് ബൗളറായ ബുംറ, പരിശീലന സെഷനിൽ തന്റെ ഇടംങ്കയ് കൊണ്ട് പന്തെറിഞ്ഞ് സ്റ്റംപ് തെറിപ്പിക്കുന്നതാണ് വിഡിയോ. മുംബൈ ഇന്ത്യൻസ് തന്നെയാണ് ആരാധകർക്കായി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ഏപ്രിൽ 30-ന് ടൂർണമെന്റിൽ മികച്ച ഫോമിൽ കളിക്കുന്ന സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ആണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത എതിരാളികൾ. ആ മത്സരത്തിൽ ജസ്‌പ്രീത് ബുംറയുടെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുകയാണ്.