തീതുപ്പിയ ബൗൺസറുമായി ബുംറ 😱നിലംപൊത്തി വീണ് യുവതാരം!!വീഡിയോ

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 69-ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ വിറപ്പിച്ച് ജസ്പ്രീത് ബുംറ. ടൂർണ്ണമെന്റിൽനിന്ന് ഇതിനോടകം പുറത്തായ മുംബൈ ഇന്ത്യൻ പോയിന്റ് പട്ടികയിൽ നില മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസിന് പ്ലേ ഓഫ് പ്രവേശനം ഉറപ്പിക്കാൻ മത്സരത്തിൽ ജയം അനിവാര്യമാണ്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ ആദ്യം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് മുംബൈ ഇന്ത്യൻസ് ബൗളർമാർ കാഴ്ചവച്ചത്. ഇന്നിംഗ്സിന്റെ മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ഡേവിഡ് വാർണറെ (5) പുറത്താക്കിക്കൊണ്ട് ഡാനിയൽ സാംസ്‌ ആണ് ഡൽഹി ക്യാപിറ്റൽസിനെ ആദ്യം ഞെട്ടിച്ചത്. സാംസിന്റെ ലെങ്തി ബോൾ തേർഡ് മാനിലേക്ക് അടിക്കാൻ ശ്രമിച്ച വാർണറെ ബുംറ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

തൊട്ടടുത്ത ഓവറിൽ മികച്ച ഫോമിലുള്ള മിച്ചൽ മാഷിനെ (0) രോഹിത് ശർമയുടെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ ഡൽഹി ക്യാപിറ്റൽസിനെ വലിയ തകർച്ചയിലേക്ക് തള്ളിയിട്ടു. എന്നിരുന്നാലും, ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണർ പ്രിത്വി ഷായുടെ പ്രകടനം ഡൽഹിക്ക് ആശ്വാസം പകരുന്നതായിരുന്നു. എന്നാൽ, ഇന്നിംഗ്സിന്റെ ആറാം ഓവറിൽ ഡൽഹിയുടെ ഇട നെഞ്ചു ത കർത്തുകൊണ്ട് ബുംറയുടെ ഒരു ഷാർപ്പ് ബൗൺസർ എത്തി.

ബുംറയുടെ തകർപ്പൻ ബൗൺസർ നേരിടാൻ ശ്രമിച്ച പ്രിത്വി ഷാ ബാലൻസ് തെറ്റി വീണെങ്കിലും, യുവതാരത്തിന്റെ ബാറ്റിൽ തട്ടിത്തെറിച്ച പന്ത് ഇഷാൻ കിഷൻ ഒരു ഫുൾ ഡൈവിലൂടെ കൈപ്പിടിയിലൊതുക്കി. 23 പന്തിൽ 2 ഫോറും ഒരു സിക്സും സഹിതം 24 റൺസാണ് പ്രിത്വി ഷാ നേടിയത്.

Rate this post