വണ്ടർ സ്ലോ ബോളുമായി ബുംറ 😱😱ഷോക്കായി ലിവിങ്സ്റ്റൺ!!കാണാം വീഡിയോ

ഇംഗ്ലണ്ട് എതിരായ രണ്ടാം ടി :20യിൽ മിന്നും ജയം സ്വന്തമാക്കി രോഹിത് ശർമ്മയും സംഘവും. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ചു 170 റൺസ്‌ നേടിയ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ 121 റൺസിനെ പുറത്താക്കി. ബൗളർമാർ കരുത്തിൽ 49 റൺസ്‌ ജയം നേടിയ ഇന്ത്യൻ ടീം പരമ്പര 2-0ന് സ്വന്തമാക്കി. നാളെയാണ് പരമ്പരയിലെ അവസാന ടി :20

171 റൺസ്‌ ടാർജെറ്റ് പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ ഇംഗ്ലണ്ട് ടീമിനെ ആദ്യത്തെ ഓവറിൽ തന്നെ പേസർ ഭുവി ഞെട്ടിച്ചു. ആദ്യത്തെ ബോളിൽ തന്നെ ഗോൾഡൻ ഡക്കിൽ റോയ് പുറത്തായപ്പോൾ ശേഷം ഓവറിൽ ജോസ് ബട്ട്ലർ വിക്കറ്റും വീഴ്ത്തി ഭുവി ഇംഗ്ലണ്ട് ടീമിനെ ബാക്ക് ഫുട്ടിലാക്കി. ശേഷം ബുംറയും ചാഹലും കളം നിറഞ്ഞപോൾ ഇംഗ്ലണ്ട് ബാറ്റിംഗ് 17 ഓവറിൽ 121 റൺസിൽ അവസാനിച്ചു.

ഇന്ത്യക്കായി ഭുവി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രണ്ട് വിക്കറ്റുകളുമായി ബുംറ, യൂസ്വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റുകളുമായി തിളങ്ങി.ഹർഷൽ പട്ടേലും ഒരു വിക്കെറ്റ് വീഴ്ത്തി.

അതേസമയം മത്സരത്തിൽ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറയുടെ ഒരു മാജിക്ക് സ്ലോ ബോളാണ്. അ പകടകാരിയായ ലിവിങ്സ്റ്റണിന്റെ സ്റ്റമ്പ്സ് മനോഹരമായ ഒരു സ്ലോ ബോളിൽ കൂടി ബുംറ തെറിപ്പിച്ചു. ബുംറയുടെ ഈ സ്ലോ ബോൾ മിടുക്കിൽ എല്ലാ അർഥത്തിലും ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ വീണപ്പോൾ ഒരുവേള എന്താണ് സംഭവിച്ചത് എന്നത് പോലും മനസ്സിലാക്കാൻ കാണികൾക്കും കഴിഞ്ഞില്ല.