സ്വിങ്ങിങ് യോർക്കർ അതിർത്തി കടന്ന് സ്റ്റമ്പ്സ്!! ഷോക്കായി ലിവിങ്സ്റ്റൻ

ഇന്ത്യ :ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക്‌ അത്യന്തം നാടകീയമായ തുടക്കം. സ്വിങ്ങ് വളരെ അധികം ലഭിക്കുന്ന ഓവൽ പിച്ചിൽ ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് ആദ്യമേ തന്നെ തിരഞ്ഞെടുത്തപോൾ ഇംഗ്ലണ്ട് ടീമിന് ലഭിച്ചത് സ്വപ്നം പോലും കാണാത്ത തിരിച്ചടി. ഇന്ത്യൻ ന്യൂ ബോളിൽ ആ ഞ്ഞടിച്ചപ്പോൾ എല്ലാ അർഥത്തിലും ശക്തരായ ഇംഗ്ലണ്ട് ടീമിനെ ഞെട്ടിച്ചു.

ഒന്നാം പവർപ്ലെയിൽ 5 വിക്കറ്റുകളാണ് ഇന്ത്യൻ ബൗളിംഗ് നിര എറിഞ്ഞിട്ടത്. ഇതിൽ നാലും ഡക്കന്നെത് വളരെ ശ്രദ്ധേയം. ജെയ്സൺ റോയ്, റൂട്ട് എന്നിവരെ ആദ്യത്തെ ഓവറിൽ ഡക്കിൽ പുറത്താക്കിയ ബുംറ ശേഷം ബെയർസ്റ്റോയെ വീഴ്ത്തി. എന്നാൽ എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചത് ജസ്‌പ്രീത് ബുംറ വീഴ്ത്തിയ ലിവിങ്സ്റ്റണിന്റെ വിക്കെറ്റ് തന്നെയാണ്

ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ മനോഹരമായ ഒരു സ്ലോ ബോളിൽ കൂടി ഇംഗ്ലണ്ട് താരത്തെ വീഴ്ത്തിയ ബുംറ ഇത്തവണ ലിവിങ്സ്റ്റൻ സ്റ്റമ്പ്സ് പിഴുതത് മനോഹരമായ ഒരു ഇൻ സ്വിങ്ങർ യോർക്കർ ബോളിൽ.ബുംറക്ക്‌ എതിരെ കൗണ്ടർ അറ്റാക്ക് ശൈലിയിൽ കളിക്കാൻ ഇറങ്ങിയ ലിവിങ്സ്റ്റണിന് പിഴച്ചപോൾ കുറ്റി തെ റിച്ചു ബുംറയുടെ ഈ ഒരു മനോഹര ഇൻ സ്വിങ്ങ് ബോൾ ഒരുവേള ഇന്ത്യൻ താരങ്ങളെ അടക്കം ആവേശത്തിലാക്കി.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഈ സന്തോഷം തുറന്ന് പ്രകടിപ്പിച്ചത് കാണാൻ കഴിഞ്ഞു. നാല് വിക്കറ്റുകളാണ് ജസ്‌പ്രീത് ബുംറ ഒന്നാമത്തെ സ്പെല്ലിൽ മാത്രം വീഴ്ത്തിയത്. ഇംഗ്ലണ്ട് മണ്ണിൽ തന്നെ ആദ്യമായിട്ടാണ് ഏകദിന ഫോർമാറ്റിൽ ഇംഗ്ലണ്ട് ടീമിന്റെ ടോപ് ഫോറിലെ മൂന്ന് താരങ്ങൾ ഡക്കായി പുറത്താകുന്നത്