ബും ബും ബ്യൂട്ടി ബുംറ 😳😳😳സ്പെഷ്യൽ യോർക്കർ കയ്യടിച്ചു ഫിഞ്ച്!!വീഡിയോ

ഇന്ത്യ : ഓസ്ട്രേലിയ രണ്ടാം ടി :20 മാച്ചിൽ വില്ലനായി എത്തി മഴ. മഴ കാരണവും കൂടാതെ നനഞ്ഞ ഔട്ട്‌ ഫീൽഡ് കാരണവും മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ താമസിച്ചപ്പോൾ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൌളിംഗ് തിരഞ്ഞെടുത്തു.

മഴ കാരണം വെറും 8 ഓവറുകൾ മാത്രമായി രണ്ടു ടീമിനും ഒരുക്കിയ മാച്ചിൽ ഇന്ത്യൻ ടീമിനായി ബൌളിംഗ് ആരംഭിച്ച അക്ഷർ പട്ടേൽ സമ്മാനിച്ചത് മികച്ച തുടക്കം. രണ്ട് ഓവറിൽ വെറും 13 റൺസ് മാത്രം വഴങ്ങി അക്ഷർ പട്ടേൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ പതിച്ചത് സ്റ്റാർ പെസർ ജസ്പ്രേത് ബുംറയിലേക്ക്. പരിക്കിൽ നിന്നും മുക്തി നേടിയ ബുമ്ര ആദ്യത്തെ മാച്ച് കൂടിയാണ് ഇന്നത്തെ.

എന്നാൽ ആദ്യത്തെ ഓവറിൽ തന്റെ ക്ലാസ്സ്‌ എന്തെന്ന് ബുംറ തെളിയിച്ചു. മനോഹരമായ ഒരു സൂപ്പർ യോർക്കറിൽ കൂടിയാണ് ബുംറ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് സ്റ്റമ്പ്സ് തെറിപ്പിച്ചത്. മനോഹരമായ ഈ ഒരു യോർക്കറിൽ ഫിഞ്ച് ഒരു ഉത്തരവും ഇല്ലാതെ പോയി. മനോഹരമായ ഈ ബോളിൽ വിക്കെറ്റ് നഷ്ടമായ ഫിഞ്ച് പെസർ ബുംറയെ കയ്യടിച്ചു അഭിനധിച്ചത് വ്യത്യസ്ത കാഴ്ചയായി മാറി.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Jasprit Bumrah, Yuzvendra Chahal

ഓസ്ട്രേലിയൻ ടീം :Aaron Finch(c), Cameron Green, Steven Smith, Glenn Maxwell, Sean Abbott, Tim David, Matthew Wade(w), Pat Cummins, Daniel Sams, Adam Zampa, Josh Hazlewood