മഹാപരാധം ശിക്ഷ നേടി ബുംറയും നിതീഷ് റാണയും 😱😱ഇരുവർക്കും കടുത്ത ശിക്ഷ

ബുധനാഴ്ച്ച പൂനെയിലെ എംഎസിഎ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ് – കോൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് പേസർ ജസ്‌പ്രീത് ബുംറയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ്സ്മാൻ നിതീഷ് റാണയും ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി. ഇരുവരും ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘനം നടത്തിയതായിയാണ് മാച്ച് അമ്പയർ കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ ബാറ്റർ നിതീഷ് റാണയെ ശാസിക്കുകയും, ബാറ്റർക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴയായി വിധിക്കുകയും ചെയ്‌തെന്ന് ഐപിഎൽ അധികൃതർ അറിയിച്ചു. റാണ ഐ‌പി‌എൽ പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 കുറ്റം ചെയ്തതായി സമ്മതിക്കുകയും, നടപടി അംഗീകരിക്കുകയും ചെയ്‌തെന്നും ഐപിഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഐ‌പി‌എൽ പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 കുറ്റം ചെയ്തതായി മുംബൈ ഇന്ത്യൻസ്‌ പേസർ ജസ്പ്രീത് ബുംറയും സമ്മതിച്ചു. എന്നാൽ, ബുംറക്കെതിരെയുള്ള നടപടി ശാസനയിൽ ഒതുക്കി. നടപടി ബുംറ അംഗീകരിച്ചതായി ഐപിഎൽ തങ്ങളുടെ പ്രസ്താവനയിൽ അറിയിച്ചു. ലെവൽ 1 പെരുമാറ്റച്ചട്ട ലംഘനങ്ങൾക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമവും ബാധ്യസ്ഥവുമാണ്.

മത്സരത്തിലേക്ക് വന്നാൽ, കെകെആർ ഓൾറൗണ്ടർ പാറ്റ് കമ്മിൻസിന്റെ വേഗമേറിയ ഫിഫ്റ്റിയുടെ മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബുധനാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചു. പാറ്റ് കമ്മിൻസ് 15 പന്തിൽ 56 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ മുംബൈ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം 24 പന്തുകൾ ബാക്കി നിൽക്കെ കെകെആർ മറികടന്നു.

Rate this post