തീതുപ്പി യോർക്കറുമായി ബുംറ 😱😱അതിർത്തി പറന്ന് ലിവിങ്സ്റ്റൺ സ്റ്റമ്പ്സ് (കാണാം വീഡിയോ )

ഐപിൽ പതിനഞ്ചാം സീസണിൽ ഇതുവരെ ജയത്തിലേക്ക് എത്താൻ കഴിയാത്ത ഏക ടീമാണ് മുംബൈ ഇന്ത്യൻസ്. ആഞ്ചു തവണ ഐപിൽ ചാമ്പ്യൻമാരായ മുംബൈക്ക് സീസണിലെ നാല് തോൽവികളിൽ നിന്നും ജയത്തോടെ തിരികെ എത്താനാണ് ആഗ്രഹം.

അതേസമയം പഞ്ചാബ് കിങ്‌സ് എതിരായ മത്സരത്തിൽ ടോസ് ഭാഗ്യം മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മക്ക് ഒപ്പം നിന്നപ്പോൾ ബൗളർമാർക്ക് എതിരെ ഗംഭീര തുടക്കം നേടി പഞ്ചാബ് ഓപ്പണർമാരായ ശിഖർ ധവാനും :മായങ്ക് അഗർവാളും. ഇരുവരും അർദ്ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ മത്സരത്തിൽ അതിവേഗമാണ്‌ പഞ്ചാബ് കിങ്സ് ടോട്ടൽ നൂരിലേക്ക് എത്തിയത്. സീസണിൽ ഇതുവരെ ഫോമിലേക്ക് എത്താനായി കഴിയാതെയിരുന്ന മായങ്ക് അഗർവാൾ പക്ഷേ ഇന്നത്തെ മത്സരത്തിൽ മനോഹര ഷോട്ടുകളിൽ കൂടി മുംബൈ ബൗളിംഗ് നിരയെ വളരെ അധികം സമ്മർദ്ദത്തിലാക്കി.

എന്നാൽ മത്സരത്തിലേക്ക് മുംബൈ ഇന്ത്യൻസ് ടീമിനെ കൊണ്ട് വന്നത് സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറയുടെ മൂന്നാം ഓവർ തന്നെയാണ്.മായങ്ക്, ജോണി ബെയർസ്റ്റോ എന്നിവർ വിക്കെറ്റ് വീണ ശേഷം എത്തിയ ലിവിങ്സ്റ്റോൺ വിക്കറ്റാണ് ബുംറ തന്റെ ക്ലാസ്സിക്ക് യോർക്കറിൽ കൂടി നേടിയത്. ബുംറയുടെ ഫാസ്റ്റ് യോർക്കറിന് മുന്നിൽ വീണ ലിവിങ്സ്റ്റൺ ഒരു ഉത്തരവും ഇല്ലാതെ വിക്കെറ്റ് നഷ്ടമാക്കി മടങ്ങി. തുടർച്ചയായി രണ്ട് അർദ്ധ സെഞ്ച്വറികൾ നേടി മിന്നും ഫോമിലാണ് ലിവിങ്സ്റ്റൺ. ബുംറയുടെ മാജിക്ക് യോർക്കർ ലിവിങ്സ്റ്റണിന്റെ കുറ്റി തെറിപ്പിച്ചത് മുംബൈ ക്യാമ്പിൽ നിന്നും അടക്കം കയ്യടികൾ നേടി

മുംബൈ ഇന്ത്യൻസ് ടീം :Rohit Sharma(c), Ishan Kishan(w), Dewald Brevis, Suryakumar Yadav, Tilak Varma, Kieron Pollard, Jaydev Unadkat, Murugan Ashwin, Jasprit Bumrah, Tymal Mills, Basil Thampi

പഞ്ചാബ് കിങ്‌സ് ടീം :Mayank Agarwal(c), Shikhar Dhawan, Jonny Bairstow(w), Liam Livingstone, Jitesh Sharma, Odean Smith, Shahrukh Khan, Kagiso Rabada, Rahul Chahar, Vaibhav Arora, Arshdeep Singh