യാ മോനെ 😍വിരട്ടിയവന്റെ കുറ്റി എറിഞ്ഞിട്ടുണ്ട് 😱 മറുപടി നൽകി ബുംറ (കാണാം വീഡിയോ )

ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ ആവേശകരമായ പോരാട്ടം കാഴ്ചവെച്ചു ഇന്ത്യൻ ബൗളർമാർ. ഒന്നാം ദിനം വെറും 223 റൺസിൽ ഒന്നാം ഇന്നിങ്സിൽ പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ സൗത്താഫ്രിക്കൻ നിരയെ തകർക്കുകയാണ് ഇന്ത്യൻ പേസ് നിര. ജസ്‌പ്രീത് ബുംറയുടെ കരിയർ ബെസ്റ്റ് പ്രകടനത്തിനാണ് കേപ്ടൌൺ വേദിയായത്.

രണ്ടാം ദിനം ആദ്യത്തെ ഓവറിൽ തന്നെ ഓപ്പണർ മാർക്രം വിക്കറ്റ് നഷ്ടമായ സൗത്താഫ്രിക്കൻ ടീമിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തി ഇന്ത്യൻ പേസ് നിര എതിരാളികൾക്ക് ഭീക്ഷണി ഉയർത്തി. ബുംറക്ക്‌ പിന്നാലെ ഷമി കൂടി ഫോമിലേക്ക് എത്തിയതോടെ സൗത്താഫ്രിക്കൻ ബാറ്റിങ് നിര തകർന്നു. ഒരുവേള മൂന്നാം വിക്കറ്റിൽ പിറ്റേഴ്സൻ :വാൻഡർഡൂസ്സ്ൻ എന്നിവർ പാർട്ണർഷിപ്പ് ടീം ഇന്ത്യക്ക്‌ ആശങ്ക നൽകി എങ്കിലും നിർണായക വിക്കറ്റുകൾ വീഴ്ത്തി ഷമി ഇന്ത്യൻ ടീമിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. എന്നാൽ ടീം ഇന്ത്യയുടെ ആരാധകർ എല്ലാം തന്നെ ഏറ്റെടുക്കുന്നത് ബുംറ നേടിയ ഒരു വിക്കറ്റ് തന്നെയാണ്.

മത്സരത്തിൽ തന്നെ കഴിഞ്ഞ കളിയിൽ വെല്ലുവിളിച്ച സൗത്താഫ്രിക്കൻ പേസർക്ക്‌ മറുപടി കൊടുക്കാനുള്ള അവസരമാണ് ബുംറ തന്റെ ബൗളിങ്ങിൽ നിന്നും തന്നെ കാഴ്ചവെച്ചത്. പേസർ ജാൻസന്റെ വിക്കറ്റ് ഒന്നാം ഇന്നിങ്സിൽ വീഴ്ത്തി ബുംറ തന്റെ മധുര പ്രതികാരം തീർത്തു. മനോഹരമായ ഒരു ഇൻസ്വിങ്ങറിൽ കൂടിയാണ് ബുംറ ബാറ്റ്‌സ്മാനെ ഡ്രസിങ് റൂമിലേക്ക് പറഞ്ഞയച്ചത്.

നേരത്തെ രണ്ടാം ടെസ്റ്റിനിടയിൽ ജാൻസൻ ബുംറക്ക്‌ എതിരെ തുടർച്ചയായി ഷോർട്ട് ബോളുകൾ എറിയുകയും താരത്തിനും ഒപ്പം വളരെ ഏറെ സംഭാഷണം നടത്തുകയും ചെയ്തിരുന്നു. അന്ന് അമ്പയർമാർ അടക്കം ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.