എന്ത് ബോളാടാ ഇത് 😱മനോഹര ഔട്ട്‌ സ്വിങ്ങറിൽ കുരുങ്ങി എൽഗർ :കാണാം വീഡിയോ

ക്രിക്കറ്റ്‌ ആരാധകർ എല്ലാം തന്നെ പ്രതീക്ഷിച്ചത് പോലെ ഇന്ത്യ : സൗത്താഫ്രിക്ക ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിന് ത്രില്ലിംഗ് തുടക്കം. കേപ്ടൗണിൽ ടോസ് ഭാഗ്യം ഒരിക്കൽ കൂടി ഇന്ത്യൻ ടീമിനെ തുണച്ചപ്പോൾ ആദ്യം തന്നെ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

എന്നാൽ മികച്ച ഫോമിലുള്ള ഓപ്പണർമാരിൽ നിന്നും പ്രതീക്ഷിച്ച ഒരു തുടക്കമല്ല ലഭിച്ചത്. രാഹുൽ (12 റൺസ്‌ ) മായങ്ക് അഗർവാൾ (15 റൺസ്‌ ) എന്നിവരെ നഷ്ടമായ ഇന്ത്യക്ക് കരുത്തായി മാറിയത് നായകൻ കോഹ്ലി : പൂജാര എന്നിവരുടെ മൂന്നാം വിക്കറ്റ് പാർട്ണർഷിപ്പ് തന്നെയാണ്. പൂജാര (43 റൺസ്‌ ) പുറത്തായ ശേഷം ആർക്കും മികവിലേക്ക് ഉയരുവാൻ കഴിഞ്ഞില്ല എങ്കിലും പോരാട്ടം നയിച്ച കോഹ്ലി (79 റൺസ്‌ ) മികവിലാണ് ഇന്ത്യൻ സ്കോർ 200 കടന്നത്. ഇന്ത്യയുടെ 223 റൺസ്‌ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച സൗത്താഫ്രിക്കക്ക്‌ ഒന്നാം ദിനം തന്നെ പ്രഹരം ഏല്പിച്ചത് സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ

മനോഹരമായ ഒരു ബോളിൽ സൗത്താഫ്രിക്കൻ നായകനെ ബുംറ ഡ്രസ്സിംഗ് റൂമിലേക്ക് പറഞ്ഞയച്ചു.കഴിഞ്ഞ ടെസ്റ്റ്‌ മത്സരത്തിൽ മിന്നും അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യൻ ടീമിന് മുന്നിൽ വില്ലനായി മാറിയ ഡീൻ എൽഗർ വിക്കറ്റ് ന്യൂബോളിൽ തന്നെ വീഴ്ത്തിയ ബുറയേ വാനോളം പുകഴ്ത്തുകയാണ് ഇന്ത്യൻ ആരാധകർ. മനോഹരമായ ഒരു ഔട്ട്‌ സ്വിങ്ങറിൽ എൽഗർ വീണപ്പോൾ എല്ലാ അർഥത്തിലും അത് സൗത്താഫ്രിക്കൻ ടീമിന് കനത്ത തിരിച്ചടിയായി മാറി.ബുംറ വിക്കറ്റ് ഇന്ത്യൻ ടീമിലും ആവേശമായി മാറി. ഇന്ത്യൻ നായകൻ കോഹ്ലിയുടെ സെലിബ്രേഷനിൽ നിന്നും അത് വ്യക്തം.

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ : KL Rahul, Mayank Agarwal, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Ravichandran Ashwin, Shardul Thakur, Mohammed Shami, Jasprit Bumrah, Umesh Yadav