5 വിക്കറ്റുമായി ബുംബും :തുള്ളിചാടി ഭാര്യ :കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

ഐപിൽ പതിനഞ്ചാം സീസണിൽ മുംബൈ ഇന്ത്യൻസ് ടീമിന് പ്രതീക്ഷിച്ച പോലെ അല്ല കാര്യങ്ങൾ ഒന്നും തന്നെ നടന്നത്. സീസണിൽ എട്ട് തുടർ തോൽവികളിൽ ആടിയുലഞ്ഞ മുംബൈ ടീം ശേഷിക്കുന്ന കളികളിൽ ജയം സ്വന്തമാക്കി അഭിമാനപൂർവ്വം മടങ്ങാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എതിരായ ആദ്യം ബോൾ ചെയ്ത രോഹിത് ശർമ്മക്കും ടീമിനും സ്റ്റാർ പേസർ ജസ്‌പ്രീത് ബുറ നൽകിയത് സ്വപ്നതുല്യ തുടക്കം.

വെങ്കിടേശ് അയ്യർ : രഹാനെ ഒന്നാം വിക്കെറ്റ് ജോഡി അതിവേഗം സ്കോർ ഉയർത്തിയപ്പോൾ പരുങ്ങിയ മുംബൈ ടീമിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത് ബുംറയുടെ 5 വിക്കെറ്റ് പ്രകടനം. നാല് ഓവറിൽ വെറും 10 റൺസ്‌ മാത്രം വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ബുംറ പതിനെട്ടാം ഓവറിൽ മൈഡൻ അടക്കം 3 വിക്കെറ്റ് വീഴ്ത്തി. തന്റെ ഐപിഎല്ലിലെ ആദ്യത്തെ 5 വിക്കെറ്റ് സ്വന്തമാക്കിയ താരം അന്ദ്രേ റസ്സൽ,നിതീഷ് റാണ, ജാക്ക്സൻ, നരേൻ, കമ്മിൻസ് എന്നിവരെ വീഴ്ത്തിയാണ് 5 വിക്കെറ്റ് പൂർത്തിയാക്കിയത്.

ഐപിൽ ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നാലാമത്തെ ബൗളിംഗ് പ്രകടനത്തിന് അർഹനായ ബുംറ തന്റെ ഈ സീസണിലെ മോശം പ്രകടനങ്ങൾക്കുള്ള മറുപടി നൽകി. കൂടാതെ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് മുൻപായി തനിക്ക് എതിരെ ഉയർന്ന ഹേറ്റേഴ്‌സ് ചോദ്യങ്ങൾക്ക് അടക്കം താരം മാസ്സ് പ്രകടനത്തോടെ മറുപടി നൽകി.

കൂടാതെ മിന്നും ബൗളിംഗ് പ്രകടനതോടെ ഐപിഎല്ലിൽ 5 വിക്കെറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ മുംബൈ ഇന്ത്യൻസ് താരമായി ബുംറ മാറി.കൊൽക്കത്തക്ക് എതിരെ 5 വിക്കെറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ബൗളറായും താരം മാറി.