സാധാരണക്കാരന്റെ സ്വപ്ന ഭവനം; ഇന്‍റിരിയര്‍ ഉള്‍പെടെ 2 ബെഡ് റൂമോടുക്കോടി നിര്‍മ്മിച്ച ബജറ്റ് വീട്!! |Budget Home with stunning Interior
Budget Home with stunning Interior Malayalam : 1000 ചതുരശ്ര അടിയിൽ രണ്ട് കിടപ്പ് മുറി അടങ്ങിയ ഒരു മനോഹരമായ വീടാണ് പരിചയപ്പെടാൻ പോകുന്നത്. ഏകദേശം 22 ലക്ഷം രൂപയാൻ ഈ വീടിനു ചിലവായി വന്നത്. വഴിയില്ലാത്തത് കൊണ്ട് മാത്രമാണ് ഈ വീടിനു ഇത്രയും ചിലവ് വന്നത്. വീട്ടിലേക്ക് ആദ്യം ചെന്നു കയറുന്നത് സിറ്റ്ഔട്ടിലേക്കാണ്. ആറ് അടി വീതിയിലാണ് സിറ്റ്ഔട്ട് വരുന്നത്. മുന്നിലെ ജനൽ തേക്കിലാണ് മുഴുവൻ ചെയ്തിരിക്കുന്നത്. വീടിന്റെ പ്രധാന വാതിലിൽ ഡബിൾ ഡോറും കൂടാതെ തേക്കിൽ തന്നെയാണ് ഒരുക്കിരിക്കുന്നത്.
വാതിൽ തുറന്ന് ആദ്യം എത്തുന്നത് ലിവിങ് ഏരിയയിലേക്കാണ്. രണ്ട് തരത്തിലുള്ള നിറങ്ങളാണ് ലിവിങ് ഹാളിലെ ചുമരുകൾക്ക് നൽകിരിക്കുന്നത്. അതുമാത്രമല്ല ഒരു ഷോകേസും ഇവിടെ വരുന്നതായി കാണാം. സീലിംഗ് ജിപ്സത്തിലാണ് ചെയ്തിരിക്കുന്നത്. ഡെയിനിങ് ഹാളിലേക്ക് വരുമ്പോൾ ആറ് പേർക്കിരിക്കാനുള്ള സംവിധാനമാണ് ഉള്ളത്. വാഷ് ബേസ് കൂടാതെ ഒരു ഷോകേസ് ഡൈനിങ് ഹാളിൽ വരുന്നുണ്ട്. ചുമരുകളിൽ സ്റ്റിക്കർ വർക്കുകൾ ചെയ്തിരിക്കുന്നതായി കാണാം.

കൂടുതൽ മനോഹരമാക്കാൻ ഇവ സഹായിച്ചിട്ടുണ്ട്. ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികളുടെ താഴെയാണ് കോമൺ ബാത്രൂം വന്നിരിക്കുന്നത്. പ്രധാനമായും ഈ മുറിയിൽ ഉള്ളത് രണ്ട് കിടപ്പ് മുറികളാണ്. ഒരു സാധാരണ കുടുബത്തിനു വളരെ സുഖകരമായി ജീവിക്കാൻ കഴിയുന്ന തരത്തിലാണ് വീട് പണിതിരിക്കുന്നത്. അടുക്കളയിലേക്ക് വരുമ്പോൾ മനോഹരമായ കാഴ്ച്ചകളാണ് കാണുന്നത്. രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് കൈകാര്യം ചെയ്യാൻ അടുക്കളയിൽ സാധിക്കുന്നതാണ്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ അറിയാം. Video Credits : Idukki Mirror
- Total Place – 1000 SFT
- Total Cost – 22 Lakhs
- 1) Sitout
- 2) Living Hall
- 3) Dining Hall
- 4) Common bathroom
- 5) 2 Bedroom
- 6) Kitchen