Bruno Rezende or Saeid Marouf , who is best?.

0

ലോകത്തിലെ ഏറ്റവും മികച്ച രണ്ടു സെറ്റർമാർ , ഇവരിൽ ആരാണ് മികച്ചതെന്ന് പറയാൻ വോളിബോൾ ആസ്വാദകർ അല്പം ബുദ്ധിമുട്ടും , ഏഷ്യൻ രാജ്യമായ ഇറാനിൽ നിന്ന് വന്നു ലോകത്തിലെ മികച്ച സെറ്റർ എന്ന പദവി നേടിയ മെറൂഫ് ഏഷ്യയുടെ തന്നെ അഭിമാന താരമാണ് ,, അടുത്ത കാലത്തു മെഹറൂഫിന്റെ പ്രകടങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു , ഏഷ്യയിലും വോളിബോൾ താരങ്ങളുണ്ടെന്നു ലോകത്തിനു കാണിച്ചു കൊടുത്ത താരം കൂടിയാണ് മെറൂഫ് ,വോളിബോൾ നാഷണൽസ് ലീഗിലും , ഏഷ്യൻ ചാമ്പ്യൻഷിപ്പിലും , ലോക ചാമ്പ്യൻഷിപ്പിലും , റിയോ ഒളിമ്പിക്സിലുമെല്ലാം ഇറാൻ മികച്ച പ്രകടനം നടത്തിയപ്പോൾ ടീമിനെ മുന്നിൽ നിന്ന് നയിച്ചത് വെറ്ററൻ താരമായ മെറൂഫ് ആണ് . ഒരു ശരാശരി ടീമുമായി കളിക്കുമ്പോൾ പോലും മെഹ്‌റൂഫ് ലോകോത്തര പ്രകടനം നടത്തുന്നതാണ് അയാളിലെ പ്രതിഭയെ ഉയർത്തിക്കാണിക്കുന്ന ത് .

during world championship Merouf

ലോകത്തെ ഏറ്റവും മികച്ച സെറ്റർ ആരാണെന്ന ചോദ്യത്തിന് ആദ്യം വരുന്ന ഉത്തരങ്ങളിൽ ഒന്ന് ബ്രസീലിയൻ ദേശീയ ടീമിന്റെ സെറ്റർ ബ്രൂണോ എന്നായിരിക്കും , ബ്രസീൽ ദേശീയ ടീമിന്റെ മുൻ പരിശീലകൻ ബെർണാണ്ടിഞ്ഞോ യുടെ മകനായി ജനിച്ച ബ്രൂണൊക്ക് വോളിബോൾ എന്നത് കുടുംബകാര്യമാണ് , ലോകത്തിലെ ഏറ്റവും മികച്ച സെറ്റർ എന്ന പദവിയിലേക്കുയരാണ് ബ്രൂണൊക്ക് അധിക സമയമൊന്നും വേണ്ടിവന്നില്ല , ബ്രസീൽ യൂത്ത് ടീമിലും ,സീനിയർ ടീമിലുമൊക്കെ സ്ഥിര സാന്നിധ്യമായ ബ്രൂണോ ലോക വോളിയിലെ എല്ലാ പ്രധാനപ്പെട്ട കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട് , മെറൂഫുമായി തട്ടിച്ചു നോക്കുമ്പോൾ മികച്ചൊരു ടീം ,കൂടാതെ തനിക്കൊപ്പം പോന്ന ഒരു ബാക് അപ്പ് സെറ്റർ തുടങ്ങിയ അഡ്വാൻഡേജുകളുണ്ട് , ഇ വീഡിയോ കണ്ടിട്ട് നിങ്ങൾ തീരുമാനിക്ക് ആരാണ് മികച്ചവനെന്നു .