
ചൂൽ ഉപയോഗിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ; തീർച്ചയായും ഉപയോഗപ്പെടും, അറിഞ്ഞിരിക്കേണ്ട കിടിലൻ ടിപ്സ് | Broom Stick Tips
Broom Stick Tips Malayalam : ഈർക്കിൽ ചൂൽ ഉപയോഗിക്കാത്തവർ വളരെ കുറവ് ആയിരിക്കും. വീടിന്റെ ഉൾവശം ഒക്കെ അടിച്ചു വാരാനായിട്ട് പുൽചൂൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ കൂടിയും വീടിന്റെ മുറ്റം അടിച്ചു വാരാനും ടെറസ് അടിച്ചു വാരാനും ഒക്കെ എല്ലാവരും ഈർക്കിൽ ചൂൽ തന്നെയാണ് ഉപയോഗിക്കുന്നത്. ഈ ഈർക്കിൽ ചൂലിന്റെ കെട്ട് അഴിഞ്ഞു പോവാതെ ഇരിക്കാനും ഈർക്കിലുകൾ ഊരി പോവാതെ ഇരിക്കാനും ഉള്ള നല്ലൊരു ടിപ് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.
ഈർക്കിൽ ഊർന്നു വീഴുന്നത് മെനക്കേട് ഉണ്ടാക്കുന്ന കാര്യമാണ്. ഇടയ്ക്കിടെ ഇങ്ങനെ ഊർന്നു വീഴുന്നത് തിരികെ അത് എടുത്തു വയ്ക്കുന്നതിൻ മടുപ്പ് ഉണ്ടാക്കും. പെട്ടെന്ന് അടിച്ചു വാരി ജോലി തീർക്കാം എന്ന കണക്കുകൂട്ടൽ ആണ് ഇത് തെറ്റിക്കുന്നത്. ഇത് ഒഴിവാക്കാനായിട്ട് ചാക്ക് നൂൽ പോലെ ഏതെങ്കിലും ഒരു ചരട് എടുക്കണം.
ഈ ചരടിനെ വീഡിയോയിൽ കാണുന്നത് പോലെ ഈർക്കിലുകളുടെ അടിയിൽ വയ്ക്കണം. അതിനെ അങ്ങോട്ടും ഇങ്ങോട്ടും ക്രോസ്സ് ആയിട്ട് മുകളിൽ കൂടി എടുത്തിട്ട് ഒരു അറ്റം അടിയിലേക്ക് കൊണ്ടു പോവണം. ഇതിനെ എല്ലാം ഒന്നിച്ച് കൊണ്ടു വന്ന് ഇറുക്കി എടുത്തിട്ട് മുറുക്കി കെട്ടിയാൽ മതിയാവും.
ക്ലോ ഹിച്ച് എന്ന പേരിൽ അറിയപ്പെടുന്ന ഈ കെട്ട് സ്കൗട്ട് ആൻഡ് ഗൈഡ്സിന് ചേരുന്ന കുട്ടികളെ പഠിപ്പിക്കുന്ന ഒരു കെട്ടാണ്. ചൂൽ എങ്ങനെ ഒക്കെ ഉപയോഗിച്ചാലും ഈ ഒരു കെട്ട് നമ്മൾ അഴിക്കാതെ അഴിഞ്ഞു പോരുകയും ഇല്ല. ഈ കെട്ട് എങ്ങനെയാണ് കെട്ടുന്നത് എന്ന് മനസിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോ വിശദമായി കണ്ടാൽ മതി. ചൂൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. Broom Stick Tips