ഞൊടിയിടയിൽ തയാറാക്കാം വായിൽ വെള്ളം ഊറുന്ന രുചിയിൽ നുറുക്ക് ഗോതമ്പുപായസം😋👌|Broken wheat Payasam Recipe

Broken wheat Payasam Recipe Malayalam : വളരെ ഹെല്ത്തി ആയ നുറുക്കുഗോതമ്പു കൊണ്ടാണ് നമ്മൾ ഈ വിഭവം ഉണ്ടാക്കുന്നത്. അതിനായി നുറുക് ഗോതമ്പ് കഴുകി വെള്ളത്തിലിട്ടു കുതിർത്താൻ വെക്കുക. അതിനുശേഷം മറ്റൊരു പാനിൽ പഞ്ചസാര ചേർത്ത് ചൂടാക്കി ഉരുക്കിയെടുക്കുക. ഇതിലേക്ക് അര ലിറ്റർ പാലൊഴിച്ചു ചൂടാക്കിയെടുക്കുക. ഏലക്ക പൊടിച്ചത് ചേർക്കാവുന്നതാണ്. അതിലേക്ക് കുതിർക്കുവാൻ വെച്ച ഗോതമ്പ് കുറേശ്ശേ ആയി ചേർത്ത് ഇളക്കി കൊടുക്കാം.

  • നുറുക്ക് ഗോതമ്പ്
  • പഞ്ചസാര
  • പാൽ
  • നെയ്യ്
  • അണ്ടിപ്പരിപ്പ്
  • മുന്തിരി
  • തേങ്ങാക്കൊത്ത്
  • ഏലക്കായ
  • ഉപ്പ്

നല്ലപോലെ കയ്യെടുക്കാതെ ഇളകി കൊടുക്കുക. അതിനുശേഷം ഇത് കുറച്ചു നേരം മൂടിവെച്ച് ഒന്ന് കുറുക്കിയെടുക്കുക. മറ്റൊരു പാൻ കൂടായി വരുമ്പോൾ നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തരിയും ആവശ്യമെങ്കിൽ അൽപ്പം തേങ്ങാ കൊത്ത് കൂടി വറുത്തു മാറ്റി വെക്കാം. കുരുക്കിവെച്ച നുറുക്ക് ഗോതമ്പിലേക്ക് അൽപ്പം ഉപ്പ് കൂടി ചേർത്ത് വറുത്തു വെച്ചിരിക്കുന്ന അണ്ടിപരിപ്പും മറ്റും ചേർക്കാവുന്നതാണ്.

വളരെ രുചികരമായ നുറുക്കുഗോതമ്ബ് കാരമൽ പായസം തയ്യാർ. ഒരിക്കലെങ്കിലും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കണേ.. കുട്ടികളെല്ലാം കൊതിയോടെ കഴിക്കും. തയ്യാറാകുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Dailyചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post