ചിരിപ്പിക്കാനെത്തുന്ന ബ്രോ ഡാഡി സിനിമക്ക് ഇത്രയും ട്വിസ്റ്റോ 😱ബ്രോ ഡാഡി ട്രെയിലറിന് പിന്നാലെ ചിത്രത്തിലെ ഹിഡൻ കാര്യങ്ങളും പുറത്ത്

ലൂസിഫർ എന്ന വൻ ചിത്രത്തിന് പിന്നാലെ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി.  മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അച്ഛനെയും മകനെയും വേഷത്തിലെത്തുന്ന മോഹൻലാലും പൃഥ്വിരാജ് ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഒരു വിവാഹാലോചന യും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ ഒക്കെയാണ് ചിത്രത്തിലെ പ്രമേയം എന്ന രീതിയിലാണ് ട്രെയിലർ പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിനൊപ്പം മീന, ലാലു അലക്സ് കനിഹ, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിലുണ്ട്. ഇത് ട്രെയിലറിൽ കൂടി പുറത്തുവന്ന കുറച്ചു കാര്യങ്ങൾ ആണ് ചിത്രത്തിന്റെ കഥാഗതിക്ക് ഒരു വഴി നൽകുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽത്തന്നെ മോഹൻലാലിനെ കാണിക്കുമ്പോൾ മീനയും ഒത്ത് അടുക്കളയിൽ വാർത്തമാനം പറഞ്ഞു വരുന്ന മോഹൻലാലിനെ ആണ് കാണിക്കുന്നത്.

ഈ സമയത്ത് മോഹൻലാലിന്റെ പിറകിലായി മീനയുടെയും മോഹൻലാലിന്റെയും പഴയകാല ചിത്രങ്ങളും കാണാം. ചിത്രങ്ങൾ വർണ്ണപ്പകിട്ട് എന്ന സിനിമയ്ക്ക് വേണ്ടി എടുത്തതാണ്. അടുത്തതായി മോഹൻലാലിന്റെ പിറകിലുള്ള ഷെൽഫുകളിൽ എല്ലാം ചെറിയ സൈക്കിളിന്റെയും ചെറിയ മിനിയേച്ചർ വാഹനങ്ങളും കാണാം ഒന്നുകിൽ ഇത് മോഹൻലാലിന്റെ ബിസിനസോ അല്ലെങ്കിൽ താരത്തിന് വാഹനങ്ങളോടുള്ള ക്രേസിനയോ ആണ് ഇതിലൂടെ കാണിക്കുന്നത്.

ട്രെയിലറിന്റെ തുടക്കത്തിൽ തന്നെ പള്ളീലച്ചനായി എത്തുന്ന ജാഫർ ഇടുക്കി പരസ്യത്തിന്റെ കാര്യം പറയുമ്പോൾ ബിസിനസ് മോശമായതു കൊണ്ടാണ് പരസ്യം കൊടുക്കുന്നതെന്ന് മോഹൻലാലും ആർക്ക് കൊടുത്താലും അവന് പരസ്യം കൊടുക്കില്ലെന്ന് ലാലു അലക്സും പറയുന്നത് കേൾക്കാം. അതായത് ചിത്രത്തിൽ ഈശോ എന്ന കഥാപാത്രത്തിൽ എത്തുന്ന പൃഥ്വിരാജിന് പരസ്യ കമ്പനി ആണെന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാകും.