എല്ലാ ക്രിക്കറ്റ് പ്രേമികൾ കാത്തിരിപ്പിനും ഒടുവിൽ സൗത്താഫ്രിക്കൻ കൗമാര താരമായ ഡെവാൽഡ് ബ്രെവിസിന് അരങ്ങേറ്റ മത്സരം നൽകി മുംബൈ ഇന്ത്യൻസ് ടീം. കൊൽക്കത്തക്ക് എതിരായ നിർണായക മത്സരത്തിൽ ജയം മാത്രമാണ് രോഹിത് ശർമ്മയും സഖ്യവും ലക്ഷ്യമിടുന്നത് എങ്കിൽ സീസണിലെ മൂന്നാം ജയമാണ് കൊൽക്കത്ത ആഗ്രഹം
ഇക്കഴിഞ്ഞ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ എല്ലാവരെയും അത്ഭുത ബാറ്റിങ് മികവിനാൽ ഞെട്ടിച്ച താരം മുംബൈ ഇന്ത്യൻസ് ടീമിനോപ്പം പരിശീലന സെക്ഷനിൽ അടക്കം തിളങ്ങിയിരുന്നു.തന്റെ ഐപിൽ അരങ്ങേറ്റ മത്സരത്തിൽ മികച്ച ചില ഷോട്ടുകളുമായി തുടങ്ങിയ താരം അതിവേഗം സ്കോർ ഉയർത്തി എങ്കിലും വരുൺ ചക്രവർത്തി ബോളിൽ സ്റ്റമ്പ് ആയി യുവ താരം പുറത്തായി. മനോഹരമായ ഒരു നോ ലൂക്ക് സിക്സ് അടിച്ചാണ് താരം മടക്കം. വെറും 19 ബോളിൽ രണ്ട് ഫോറും രണ്ട് സിക്സ് അടക്കം 29 റൺസാണ് ഡെവാൽഡ് ബ്രെവിസ് നേടിയത്
അതേസമയം ലെഗ് സ്പിന്നർ വരുൺ ചക്രവർത്തി ഓവറിൽ എല്ലാവരെയും ഞെട്ടിച്ച നോ ലൂക്ക് ഷോട്ടുമായിട്ടാണ് താരം ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയത്. ക്രീസിൽ നിന്നും ചാടി ഇറങ്ങി സിക്സ് അടിച്ച താരം ഒരുവേള മുംബൈ ഇന്നിങ്സ് ക്യാമ്പിൽ അടക്കം ആവേശം നിറച്ചു.
BABY AB HAS ARRIVED pic.twitter.com/u7iy8hjB5y
— ✖️ (@_klausxx) April 6, 2022
സാക്ഷാൽ സച്ചിൻ അടക്കം ഡെവാൽഡ് ബ്രെവിസിന്റെ ഈ നോ ലൂക്ക് സിക്സിന് കയ്യടിച്ചത് മനോഹര കാഴ്ചയായി. ഇക്കഴിഞ്ഞ അണ്ടർ 19 ടൂർണമെന്റിൽ ടോപ് സ്കോറർ കൂടിയാണ് താരം.
No look six by baby AB!!#IPL2022#MIvsKKRpic.twitter.com/bfFkKWEAzj
— Ashmin Aryal (@AryalAshmin) April 6, 2022
കൊൽക്കത്ത പ്ലെയിങ് ഇലവൻ : Ajinkya Rahane, Venkatesh Iyer, Shreyas Iyer(c), Sam willings,Nitish Rana, Andre Russell, Sunil Narine, Pat Cummins, Umesh Yadav, Rasikh Salam, Varun Chakaravarthy
മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ :Ishaan Kishan(w), Rohit Sharma(c), Suryakumar Yadav, Tilak Varma, Kieron Pollard, Daniel Sams,Murugan Ashwin, Jasprit Bumrah, Tymal Mills, Basil Thampi,Dewald Brevis