അത്ഭുത ബാലനോട് റെഡിയാകാൻ മുംബൈ :സൂപ്പർ താരം അരങ്ങേറ്റം എപ്പോൾ ആകാംക്ഷയിൽ ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ പ്രതീക്ഷിച്ച ഒരു തുടക്കമല്ല മുംബൈ ഇന്ത്യൻസ് ടീം സ്വന്തമാക്കിയത്. സീസണിൽ ഇതുവരെ കളിച്ച രണ്ട് കളികളിലും വമ്പൻ തോൽവി വഴങ്ങിയ മുംബൈ ടീം തിരിച്ചുവരവിനായി പരിശ്രമങ്ങൾ തുടങ്ങി കഴിഞു ഇതിനകം തന്നെ. വരുന്ന മത്സരങ്ങളിൽ അതിന്റെ ഭാഗമായി ചില മാറ്റങ്ങളും പ്ലേയിംഗ്‌ ഇലവനിൽ അടക്കം സംഭവിച്ചേക്കാം

പരിക്കിൽ നിന്നും മുക്തി നേടി സൂര്യകുമാർ യാദവ് മുംബൈ കുപ്പായത്തിലേക്ക് തിരികെ എത്തുമ്പോൾ മറ്റൊരു നിർണായക മാറ്റം നടത്താനാണ് മുംബൈ ടീമിന്റെ പ്ലാൻ. ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കം യുവ താരത്തെ ഉടനെ കളത്തിലിറക്കാനാണ് പ്ലാൻ.ഇക്കഴിഞ്ഞ ഐപിഎൽ 2022 താരലേലത്തിൽ യുവവിദേശ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ ദക്ഷിണാഫ്രിക്കയുടെ 19 കാരനായ സ്റ്റാർ ബാറ്റ്‌സ്മാൻ ഡെവാൾഡ് ബ്രെവിസിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു. താരത്തിന്റെ അരങ്ങേറ്റം ഉടൻ എന്നാണ് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നത് മെഗാ താര ലേലത്തിൽ 20 ലക്ഷം അടിസ്ഥാന വില ഉണ്ടായിരുന്ന അണ്ടർ 19 ലോകകപ്പ്‌ ഹീറോയെ 3 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്.

ലേലത്തിൽ ബ്രെവിസിനെ നല്ല തുകയ്ക്ക് വാങ്ങുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ആരാധകർക്കിടയിൽ ‘ബേബി എബി’ എന്ന് വിളിപ്പേരുള്ള ബ്രെവിസിനെ, ലേലത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ സ്വന്തമാക്കുമെന്ന് ബാംഗ്ലൂർ ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ബ്രെവിസിന് വേണ്ടി തുടക്കം മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സുമാണ് ബിഡ്ഡിങ്ങിന് തുടക്കമിട്ടത്, ഒടുവിൽ താരത്തെ മുംബൈ സ്വന്തമാക്കുകയായിരുന്നു.

വെസ്റ്റ് ഇൻഡീസിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ബ്രെവിസ് രണ്ട് സെഞ്ച്വറികളും മൂന്ന് അർധസെഞ്ച്വറികളും നേടിയിരുന്നു. 2022 അണ്ടർ 19 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റായും ബ്രെവിസ് തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 19 ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്ന് 506 റൺസ്‌ നേടിയ ബ്രെവിസ്, ടൂർണമെന്റിലെ ടോപ് സ്കോറർ ആയിരുന്നു. 2004ലെ അണ്ടർ 19 ലോകകപ്പിൽ 84.16 ശരാശരിയിൽ 505 റൺസ്‌ നേടിയ ശിഖർ ധവാന്റെ റെക്കോർഡ് ബ്രെവിസ് മറികടക്കുകയും ചെയ്തിരുന്നു.