ഐപിൽ പതിനഞ്ചാം സീസണിൽ തൊട്ടത് എല്ലാം തന്നെ പിഴക്കുകയാണ് മുംബൈ ഇന്ത്യൻസ് ടീമിന്. സീസണിലെ തുടർച്ചയായ ആറാമത്തെ തോൽവിയിലേക്ക് വരെ എത്തിയ മുംബൈ ഇന്ത്യൻസ് ടീം ഈ സീസണിൽ ഏറെക്കുറെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ച അവസ്ഥയിലാണ്. ലക്ക്നൗവിന് എതിരായ മത്സരത്തിലും ജയതിന് അരികിലേക്ക് എത്തിയ ശേഷമാണ് മുംബൈക്ക് പിഴച്ചത്.
ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ലക്ക്നൗ ടീം 199 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോൾ മറുപടി ബാറ്റിങ്ങിൽ മുംബൈ നിരക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ സാധിച്ചില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കം നിരാശ മാത്രം സമ്മാനിച്ച മത്സരത്തിൽ തിളങ്ങിയതും കയ്യടികൾ ഏറെ കരസ്ഥമാക്കിയതും യുവ താരമായ ബ്രെവിസാണ്. വെറും 13 ബോളിൽ 6 ഫോറും ഒരു സിക്സ് അടക്കം താരം 31 റൺസ് നേടിയപ്പോൾ മനോഹരമായ ചില ഷോട്ടുകൾ അടക്കം താരം പായിച്ചു.

ഒരുവേള മുംബൈ ടീമിനെ ജയത്തിലേക്ക് പോലും താരം എത്തിക്കുമെന്ന് കരുതിയെങ്കിലും ഇന്നിംഗ്സ് ആറാം ബോളിൽ താരം പുറത്തായി.മത്സരത്തിൽ മുംബൈ ടീമിന് ആശ്വസിക്കാൻ വക നൽകിയതും ബ്രെവിസ് പ്രകടനം തന്നെയാണ്. മുംബൈ ഇന്ത്യൻസ് ഈ സീസണിൽ ഒരു ജയം പോലും നേടിയില്ല എങ്കിലും ഭാവി സീസണിൽ ഈ യുവ താരം തീർച്ചയായും മുംബൈ ഇന്ത്യൻസ് ടീമിന്റെ സൂപ്പർ സ്റ്റാർ ആയി മാറുമെന്നത്തീർച്ച.
😱😱😱 pic.twitter.com/ZAYocEGl3s
— king Kohli (@koh15492581) April 16, 2022
കളിക്കിടയിൽ താരം ഒരു നോ ലൂക്ക് സിക്സ് അടിച്ചത് ഇതിനകം തന്നെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ എല്ലാം തന്നെ വൈറലായി മാറി കഴിഞ്ഞു. സീസണിൽ മുംബൈക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം ബ്രെവിസ് എന്നാണ് ക്രിക്കറ്റ് ആരാധകർ നിരീക്ഷണം.