Junior ABD :112 മീറ്റർ സിക്സുമായി 18 വയസ്സുകാരൻ അത്ഭുതം 😱😱ഞെട്ടൽ മാറാതെ പുകഴ്ത്തി ഇതിഹാസങ്ങൾ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം എഡിഷൻ മുംബൈയിലെയും പൂനെയിലെയും സ്റ്റേഡിയങ്ങളിൽ ആയിയാണ് പുരോഗമിക്കുന്നത്. മുംബൈയിലെയും പൂനെയിലെയും സ്റ്റേഡിയങ്ങളിലെ ട്രാക്കുകൾ പൊതുവെ ബാറ്റർമാർക്ക് അനുകൂലമായതുക്കൊണ്ട് തന്നെ, ഈ സീസണിൽ നിരവധി സിക്സുകൾ ഇതിനോടകം ബാറ്റർമാർ അടിച്ചുക്കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ് – പഞ്ചാബ് കിംഗ്സ് മത്സരത്തിലും ബാറ്റർമാർ സിക്സറുകളുടെ പെരുമഴ തീർത്തു.മുംബൈ ഇന്ത്യൻസിന് വേണ്ടി, പഞ്ചാബ് കിംഗ്സിന്റെ ലെഗ് സ്പിന്നർ രാഹുൽ ചാഹറിനെ തുടർച്ചയായി നാല് കൂറ്റൻ സിക്സറുകൾ പറത്തി മത്സരത്തിൽ ശ്രദ്ധേയമായത് ‘ബേബി എബി’ എന്നറിയപ്പെടുന്ന 18 കാരനായ ഡെവാൾഡ് ബ്രെവിസ് ആണ്. ഒരൊറ്റ ഓവറിൽ 29 റൺസ് അടിച്ചുക്കൂട്ടിയ യുവ ദക്ഷിണാഫ്രിക്കൻ ബാറ്റർ, ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണിലെ ഏറ്റവും വലിയ സിക്സറും പറത്തി.

ചാഹറിന്റെ ഓവറിലെ അവസാന പന്തിൽ 112 മീറ്റർ സിക്സാണ് ബ്രെവിസ് പറത്തിയത്. അതേ ഓവറിൽ ദക്ഷിണാഫ്രിക്കൻ യുവതാരം 102 മീറ്റർ സിക്സും പറത്തിയിരുന്നു.
Unbelievable talent and skill!
— Ashmin Aryal (@AryalAshmin) April 14, 2022
Smash 112 meter six and he is just 18 years old. Remember the name Dewald Brevis.#IPL2022#MIvPBKSpic.twitter.com/zkKJqK8FrR
Unbelievable talent and skill!
— Ashmin Aryal (@AryalAshmin) April 14, 2022
Smash 112 meter six and he is just 18 years old. Remember the name Dewald Brevis.#IPL2022#MIvPBKSpic.twitter.com/zkKJqK8FrR
ബ്രെവിസിന് മുമ്പ്, ഈ ഐപിഎൽ 2022 സീസണിൽ നേരത്തെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനായി കളിക്കുമ്പോൾ 108 മീറ്റർ സിക്സ് പറത്തിയത് ലിയാം ലിവിംഗ്സ്റ്റണായിരുന്നു. ബ്രെവിസിന്റെ 112 മീറ്റർ സിക്സോടെ ലിവിംഗ്സ്റ്റൺ ഏറ്റവും വലിയ സിക്സ് നേടുന്ന ബാറ്റർമാരുടെ പട്ടികയിൽ രണ്ടാമനായി.