
ചപ്പാത്തി മടുത്തില്ലേ? ഇനി ഇത് ഒന്ന് കഴിച്ചു നോക്കൂ, ഇനി കറി ഒന്നും വേണ്ടേ വേണ്ട!! | Breakfast / Dinner Recipe
Breakfast / Dinner Recipe Malayalam : മലയാളികളുടെ അതാഴത്തിൽ ചപ്പാത്തിക്കുള്ള സ്ഥാനം വളരെ വലുതാണ്. പണ്ടൊക്കെ കഞ്ഞിയും ചോറും ഒക്കെ കഴിച്ചിരുന്ന വീടുകളിൽ ഇപ്പോൾ രാത്രിയിൽ ചപ്പാത്തി എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. പക്ഷെ എന്നും ചപ്പാത്തി കഴിക്കുമ്പോൾ അതും മടുക്കില്ലേ. അതു മാത്രമല്ല എന്നും എന്ത് കറി ഉണ്ടാക്കാനാണ്.
അപ്പോൾ പിന്നെ ഈ രീതി ഒന്ന് ചെയ്തു നോക്കിയാലോ? ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണുന്ന രീതിയിൽ ചപ്പാത്തി ഉണ്ടാക്കിയാൽ ഇനി പ്രത്യേകം കറി ഒന്നും ഉണ്ടാക്കേണ്ട കാര്യമേ ഇല്ല. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാവുന്ന ഈ സ്പെഷ്യൽ ചപ്പാത്തി ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക.

ഈ ചപ്പാത്തി ഉണ്ടാക്കാനായി ഒരു പാത്രത്തിൽ കുറച്ചു ഗോതമ്പു മാവ് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കണം. സാധാരണ ചപ്പാത്തി ഉണ്ടാക്കാൻ പരത്തുന്നത് പോലെ പരത്തിയിട്ട് ഇതിന്റെ നടുക്ക് കുറച്ചു നെയ്യ് ചേർക്കുക. അതോടൊപ്പം കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും ജീരകം പൊടിച്ചതും പുരട്ടിയിട്ട് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും മല്ലിയിലയും കൂടി ചേർത്ത് കൊടുക്കണം.
ഇതിന് ശേഷം വീഡിയോയിൽ കാണുന്നത് പോലെ മുറിച്ച് മടക്കണം. ഇതിനെ വീണ്ടും ഉരുട്ടിയിട്ട് പതുക്കെ പരത്തി എടുക്കണം. ഇതിനെ ഒരു പാനിൽ തിരിച്ചും മറിച്ചും ഇട്ട് നെയ്യും ചേർത്ത് വേവിച്ചെടുക്കണം. ഒരു കറിയും ഇല്ലാതെ തന്നെ രുചിയോടെ കഴിക്കാവുന്ന ഈ ചപ്പാത്തി മക്കൾക്ക് ഉച്ചക്ക് കഴിക്കാൻ കൊടുത്തു വിടാവുന്ന ഒരു വിഭവമാണ്. അത് പോലെ തന്നെ രാവിലെ ജോലിക്ക് പോവുന്ന വീട്ടമ്മമാർക്കും പറ്റിയ ഒരു വിഭവമാണ് ഇത്. ഈ ഒരു ചപ്പാത്തി ഉണ്ടാക്കിയാൽ പ്രത്യേകം കറി ഒന്നും ഉണ്ടാക്കേണ്ട കാര്യവുമില്ല. Breakfast / Dinner Recipe