പറന്ന് പിടിച്ച് തിലക് വർമ്മ 😱ഷോക്ക് മാറാതെ ബ്രാവോ

ഐപിഎൽ 2022-ലെ 59-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് 97 റൺസിന് പുറത്തായി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്കെയ്ക്ക് ഇന്നിംഗ്സിന്റെ ഒന്നാം ഓവർ മുതൽ തിരിച്ചടികൾ ഏറ്റുക്കൊണ്ടേ ഇരുന്നു. 4 ഓവർ ആകുമ്പോഴേക്കും ടോപ് ഓർഡർ ബാറ്റർമാരെ നഷ്ടമായ സിഎസ്കെയ്ക്ക് അടുത്ത 4 ഓവറിൽ മധ്യനിര ബാറ്റർമാരെയും നഷ്ടമായി.

എന്നാൽ, വെറ്ററൻ താരങ്ങളായ ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയും ക്യാപ്റ്റൻ എംഎസ് ധോണിയും കൂടുതൽ സമയം ക്രീസിൽ തുടർന്നത് സിഎസ്കെ ക്യാമ്പിൽ ആശ്വാസം പകർന്നു. ഇരുവരും വലിയ ഷോട്ടുകൾക്ക് ശ്രമിക്കാതെ സിംഗിളുകളും ഡബിളുകളും നേടി 7-ാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, സിംഗിളുകളും ഡബിളുകളും മാത്രം കളിച്ച് ക്ഷമ നശിച്ച ബ്രാവോയ്ക്ക് അധിക നേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല.

ഇന്നിംഗ്സിന്റെ 13-ാം ഓവറിൽ, സ്പിന്നർ കുമാർ കാർത്തികേയ എറിഞ്ഞ ഒരു ഗൂഗ്ലി ഫുൾ ടോസ്, എക്സ്ട്രാ കവറിന് മുകളിലൂടെ ബൗണ്ടറി കണ്ടെത്താൻ ശ്രമിച്ച ബ്രാവോക്ക് ടൈമിംഗ് പിഴച്ചതോടെ, അതിവേഗം കടന്നു പോകേണ്ട പന്തിന് നേരെ കുതിച്ചു ചാടി ഫീൽഡർ തിലക് വർമ്മ കൈപ്പിടിയിൽ ഒതുക്കി. തിലക് വർമ്മയുടെ ക്യാച്ച് കണ്ട് ബൗളർ കുമാർ കാർത്തികേയ അമ്പരന്നു പോയെങ്കിൽ, ബ്രാവോയുടെ പ്രവർത്തിയിൽ ധോണി നിരാശനായി.

15 പന്തിൽ ഒരു സിക്സ് സഹിതം 12 റൺസ് നേടിയ ബ്രാവോ പവലിയനിലേക്ക് മടങ്ങുമ്പോൾ, സിഎസ്കെ 78/7 എന്ന നിലയിലെക്ക് കൂപ്പുകുത്തി. മുംബൈ ഇന്ത്യൻസിനായി ഡാനിയേൽ സാംസ്‌ 3 വിക്കറ്റുകളും റിലെ മെറെഡിത്തും കുമാർ കാർത്തികേയയും 2 വീതം വിക്കറ്റുകളും വീഴ്ത്തി.