ഇന്ത്യയിലെ സ്റ്റേഡിയത്തിന്റെ പേര് മകൾക്കിട്ട താരം 😱ഞെട്ടിച്ചത് വെസ്റ്റ് ഇൻഡീസ് താരം

വെസ്റ്റ് ഇൻഡീസിന്റെ സ്റ്റാർ ഓൾറൗണ്ടർ കാർലോസ് ബ്രാത്‌വെയ്‌റ്റ് 2016-ൽ ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പിലെ ഫൈനലിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധേയനാകുന്നത്. 2016 ലോകകപ്പിലെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഫൈനൽ മതസരത്തിൽ ഇംഗ്ലണ്ടിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ഇൻഡീസ് തങ്ങളുടെ 2-ാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്.

ഫൈനൽ മത്സരത്തിലെ അവസാന ഓവറിൽ ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ വെസ്റ്റ് ഇൻഡീസിന് 19 റൺസ് വേണമെന്നിരിക്കെ, ഇംഗ്ലണ്ട് ബൗളർ ബെൻ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിൽ ആദ്യ നാല് പന്തുകളും ബാക്ക്-ടു-ബാക്ക് സിക്‌സറുകൾ പറത്തിയാണ് അന്നത്തെ യുവതാരമായ ബ്രാത്ത്‌വെയ്റ്റ് വെസ്റ്റ് ഇൻഡീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്‌സിനെ തുടർച്ചയായി 4 സിക്‌സറുകൾ പറത്തി 156 റൺസ് വിജയലക്ഷ്യം മറികടന്ന ബ്രാത്‌വെയ്റ്റിന്, അന്ന് വെറും 7 ടി20 മത്സരങ്ങളുടെ പരിചയസമ്പത്ത് മാത്രമാണ് ഉണ്ടായിരുന്നത്.

ആ ഒരു ബാറ്റിംഗ് ഇന്നിംഗ്സോടെ കാർലോസ് ബ്രാത്‌വെയ്‌റ്റ് എന്ന ഓൾറൗണ്ടർ ലോക ക്രിക്കറ്റ്‌ ആരാധകരെ അമ്പരപ്പിക്കുകയും, അദ്ദേഹത്തെ ക്രിക്കറ്റ്‌ ലോകം തിരിച്ചറിഞ്ഞു തുടങ്ങുകയും ചെയ്തു. കിരീട നേട്ടത്തോടെ രണ്ട് തവണ ടി20 ലോകകപ്പ് ഉയർത്തുന്ന ഏക ടീമായി വെസ്റ്റ് ഇൻഡീസ് മാറുകയും ചെയ്തതോടെ, ബ്രാത്‌വെയ്‌റ്റിന്റെ ഇന്നിംഗ്സ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഐതിഹാസിക നിമിഷങ്ങളിൽ ഒന്നായി ഇന്നും അവശേഷിക്കുന്നു.

ഇപ്പോൾ, തനിക്ക് ഒരു പെൺകുഞ്ഞ് പിറന്നപ്പോൾ, 2016-ലെ ടി20 ലോകകപ്പ് ഫൈനലിലെ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ഈഡൻ ഗാർഡൻസിന്റെ പേരാണ് ബ്രാത്‌വെയ്റ്റ് തന്റെ മകൾക്ക് നൽകിയിരിക്കുന്നത്. “2/6/22 ന്, ഞങ്ങൾ സുന്ദരിയായ ഒരു പെൺകുഞ്ഞിന്റെ കാത്തിരിപ്പിന് അർഹരായിരുന്നു. ‘ഈഡൻ റോസ് ബ്രാത്ത്‌വെയ്‌റ്റ്’ പൂർണ്ണഹൃദയത്തോടെ നിന്നെ സ്നേഹിക്കുമെന്ന് ഡാഡി വാഗ്ദാനം ചെയ്യുന്നു.

നന്ദി @jessipurple246 നീ ശക്തയാണ്, നീ പ്രതിരോധശേഷിയുള്ളവളാണ്, എനിക്ക് അറിയാം നീ ഒരു അത്ഭുതകരമായ അമ്മയാകും എന്ന്, നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു,” മകളുടെ പേര് ‘ഈഡൻ റോസ് ബ്രാത്ത്‌വെയ്‌റ്റ്’ ആണെന്ന് ബ്രാത്‌വെയ്റ്റ് ആരാധകാരുമായി പങ്കുവെച്ചു.