ഇത് ഞങ്ങൾ ചതിയല്ല കാരണം അതാണ്‌ : വിശദീകരണം നൽകി ബ്രോഡ്കാസ്റ്റേഴ്സ്

കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റിൽ വളരെ അധികം പോരാട്ടം കടുക്കുമ്പോൾ ടീം ഇന്ത്യക്ക് വീണ്ടും നിരാശയായി മാറുന്നത് ബാറ്റ്‌സ്മാന്മാരുടെ പ്രകടനം തന്നെയാണ്. എല്ലാ അർഥത്തിലും ബൗളർമാർ അവരുടെ എല്ലാം നൽകുമ്പോൾ പൂജാര അടക്കം ബാറ്റ്‌സ്മാന്മാർ നിരാശപെടുത്തിയത് നിർണായക മത്സരത്തിൽ തിരിച്ചടിയായി മാറി.എന്നാൽ, മത്സരത്തിന്റെ മൂന്നാം ദിനത്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗർ വക വിവാദ ഡിആർഎസ് വീണ്ടും ചർച്ചയായി മാറുകയാണ്.

ഡീആർഎസിൽ കൂടി നായകൻ ഡീൻ എൽഗർ അമ്പയർ തീരുമാനത്തെ തുടർന്ന് അതിജീവിച്ചതും, അതേ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ സ്റ്റംപ് മൈക്കിലേക്ക് രോഷാകുലരായി ഇരച്ചുകയറിയതുമാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചാവിഷയം. ആതിഥേയരുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിൽ നടക്കവേ 21-ാം ഓവറിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗറിനെ സ്പിന്നർ ആർ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കിയതിന്, ഫീൽഡ് അമ്പയർ എൽബിഡബ്ല്യു നൽകിയിരുന്നു. പക്ഷേ അമ്പയറുടെ ഈ തീരുമാനം പുനഃപരിശോധിക്കാൻ തീരുമാനിച്ച എൽഗർ, ഡിആർഎസ് അപ്പീൽ ചെയ്യുകയായിരുന്നു. റീപ്ലേകളിൽ പന്ത് കൃത്യമായ ലൈനിൽ എൽഗറിന്റെ കാൽമുട്ടിന് താഴെ തട്ടിയതായി വ്യക്തമാവുകയും ചെയ്തു. പക്ഷെ, പന്ത് സ്റ്റംപിൽ തട്ടുമോ എന്ന ‘ഹൗക് അയ്’ പരിശോധനയിൽ, പന്ത് സ്റ്റമ്പിന് മുകളിലൂടെ പോകുന്നതായി കാണിച്ചു. തുടർന്ന്, ഫീൽഡ് അമ്പയറുടെ തീരുമാനം തിരുത്തി, തേർഡ് അമ്പയർ എൽഗറിന് നോട്ടൗട്ട് വിളിക്കുകയും ചെയ്തു.

പക്ഷേ ഈ വിവാദത്തിൽ ശ്രദ്ധേയമായ ഒരു മറുപടി നൽകുകയാണ് മത്സരത്തിന്റെ തന്നെ ബ്രോഡ്കാസ്റ്റേഴ്സ്. ഇന്നലെയാണ് ട്വീറ്റിൽ കൂടി അവർ വ്യക്തമായ മറുപടി ആയി എത്തിയത്.പരമ്പരയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ SuperSport ഇന്നലത്തെ ഈ DRS കോളിനെക്കുറിച്ച് ഒരു വളരെ മികച്ച വിശദീകരണം നൽകിക്കൊണ്ട് ഒരു പോസ്റ്റ്‌ പങ്കുവെച്ചത്.. കേപ്ടൗണിലെ ന്യൂലാൻഡ്‌സിലെ പിച്ചിലെ ബൗൺസാണ് ഈ ഒരു തീരുമാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നതെന്ന് അവർ പറഞ്ഞു.

നിർണ്ണായക സമയത്ത് ലഭിച്ച വിക്കറ്റ് ഇത്തരത്തിൽനഷ്ടമായതിന്റെ രോഷം, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി സ്റ്റംപ് മൈക്കിനോടാണ് തീർത്തത്. ഇന്ത്യൻ നായകൻ ആതിഥേയരുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററെ പരിഹസിച്ചുകൊണ്ട്, എതിരാളികളിൽ മാത്രമല്ല സ്വന്തം ടീമിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരോട് പറഞ്ഞു. ഇന്ത്യൻ ബാറ്റർ കെ എൽ രാഹുലും സ്പിന്നർ അശ്വിനും കോഹ്‌ലിയ്‌ക്കൊപ്പം ആതിഥേയ ബ്രോഡ്‌കാസ്റ്ററെ പരിഹസിച്ചു. “ഞങ്ങളുടെ ഇലവനെതിരെ ഒരു രാജ്യം മുഴുവൻ കളിക്കുന്നു,” കെ എൽ രാഹുൽ സ്റ്റമ്പ് മൈക്കിൽ പറയുന്നത് കേൾക്കാം. “നിങ്ങൾ വിജയിക്കാൻ മികച്ച വഴികൾ കണ്ടെത്തണം,” അശ്വിൻ പറഞ്ഞു.