വിക്കറ്റ് വേട്ടയിൽ ഒരേ ഒരു രാജാവ് :ഐപിൽ ചരിത്രം തിരുത്തി ബ്രാവോ | IPL 2022 | Volleylive

ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ, സൂപ്പർ ജയന്റ്സ് ബാറ്റ്‌സ്മാൻ ദീപക് ഹൂഡയുടെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരമായി റെക്കോർഡ് കുറിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ സ്റ്റാർ ബൗളർ ഡ്വെയ്ൻ ബ്രാവോ. മുൻ മുംബൈ ഇന്ത്യൻസ്‌ പേസർ ലസിത് മലിംഗയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് സിഎസ്കെയുടെ വിൻഡീസ് ഓൾറൗണ്ടർ മറികടന്നത്.

മുംബൈ ഇന്ത്യൻസിന് വേണ്ടി ശ്രീലങ്കൻ പേസർ 170 വിക്കറ്റുകളാണ് നേടിയിരുന്നത്. ഐപിഎൽ 2022 സീസണിലെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബ്രാവോ തന്റെ 4 ഓവറിൽ 20 റൺസിന് 3 വിക്കറ്റ് വീഴ്ത്തി ലസിത് മലിംഗയോടൊപ്പം നേട്ടം പങ്കിട്ടിരുന്നു. ശേഷം, വ്യാഴാഴ്ച്ച മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ഒരു വിക്കറ്റ് വീഴ്ത്തിയതോടെയാണ്‌ 171 വിക്കറ്റുകളുമായി ബ്രാവോ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി മാറിയത്. 152 മത്സരങ്ങളിൽ നിന്നാണ് ബ്രാവോ ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്.

ലസിത് മലിംഗയും ഡ്വെയ്ൻ ബ്രാവോയും രണ്ട് സീസണുകളിൽ മുംബൈ ഇന്ത്യൻസിൽ സഹതാരങ്ങളായിരുന്നു. 2009 മുതൽ 2019 വരെയുള്ള 11 സീസണുകളിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന മലിംഗ 122 മത്സരങ്ങളിൽ നിന്ന് 19.79 ശരാശരിയിലാണ് 170 വിക്കറ്റുകൾ വീഴ്ത്തിയത്. 152 മത്സരങ്ങളിൽ നിന്ന് 24 ശരാശരിയിലാണ് ബ്രാവോയുടെ നേട്ടം. എന്നാൽ, ഇക്കോണമിയുടെ കാര്യത്തിൽ മലിംഗ ബ്രാവോയേക്കാൾ മികച്ച് നിൽക്കുന്നു, മലിംഗ (7.14), ബ്രാവോ (8.33).

വിക്കറ്റ് വേട്ടക്കാരുടെ പട്ടിക നമുക്കൊന്ന് പരിശോധിക്കാം : ഡ്വെയ്ൻ ബ്രാവോ – 152 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റ് – ലസിത് മലിംഗ – 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റ് – അമിത് മിശ്ര – 154 മത്സരങ്ങളിൽ നിന്ന് 166 വിക്കറ്റ് – പിയൂഷ് ചൗള – 165 മത്സരങ്ങളിൽ നിന്ന് 157 വിക്കറ്റ്, ഹർഭജൻ സിംഗ് – 160 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റ്.