ഏകദിനത്തിൽ ബൗണ്ടറി അടിച്ച് 8000 റൺസ്‌ 😱ഈ നേട്ടം ഒരാൾക്ക് മാത്രം സ്വന്തം

ക്രിക്കറ്റിൽ എക്കാലവും ബാറ്റിങ്ങിലും ബൗളിങ്ങിലും അനേകം റെക്കോർഡുകൾ പിറക്കാറുണ്ട്. ഇന്നും അനവധി ക്രിക്കറ്റ്‌ താരങ്ങൾ റെക്കോർഡുകൾ വളരെ ഏറെ അനായാസം മറികടക്കുകയും പുത്തൻ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ലോകക്രിക്കറ്റിൽ ഇന്നും ബാറ്റിങ് റെക്കോർഡുകൾ എന്നൊക്കെ നമ്മൾ പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന പേര് ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്റേത് മാത്രമാകും.ലോകക്രിക്കറ്റിൽ നിന്നും പല പ്രമുഖരായ ബാറ്റ്‌സ്മാന്മാർക്കും ഒരുവേള ചിന്തിക്കുവാൻ പോലും കഴിയാത്ത പല നേട്ടങ്ങൾ ഇന്നും സച്ചിന് സ്വന്തമാണ്.

ലോക ക്രിക്കറ്റിൽ ഇന്നും സച്ചിനോളം മികച്ച ഒരു ബാറ്റ്‌സ്മാൻ പിറന്നിട്ടില്ല എന്ന് ക്രിക്കറ്റ്‌ ആരാധകർ പറയുവാൻ കാരണം ഈ റെക്കോർഡുകൾ കൂടിയാണ്.ഇന്നും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ കളിക്കാരിൽ ഒരാളും ഒപ്പം ഇന്ത്യയിലെ ഒരു പ്രധാന പാർലമെന്റ് മെമ്പറുമായിരുന്ന സച്ചിനെ ആരാധകർ എല്ലാവരും ക്രിക്കറ്റ്‌  ദൈവമെന്നാണ് സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്.  2002ൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റിലെ ഒരു കളിക്കാരനായും സച്ചിനെയാണ് അന്ന് തിരഞ്ഞെടുത്തത്.

മറ്റുള്ള താരങ്ങളിൽ നിന്നും സച്ചിനെ വളരെ ഏറെ വ്യത്യസ്തനാക്കി മാറ്റുന്ന മറ്റൊരു റെക്കോർഡാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്.ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ 8000 റൺസ് പിന്നിട്ട 32 താരങ്ങളാണ് ഉള്ളത്. പക്ഷേ രസകരമായ വസ്തുത സച്ചിൻ കരിയറിൽ 2016 ബൗണ്ടറികളാണ് അടിച്ചെടുത്തിട്ടുള്ളത്. അതായത് സച്ചിൻ ബൗണ്ടറികളിൽ നിന്നും മാത്രം 8064 റൺസ് നേടിയിട്ടുണ്ട്. പലർക്കും ഇന്നും ക്രിക്കറ്റിൽ ഇങ്ങനെ ഒരു റെക്കോർഡ് പിറന്നിട്ടുണ്ട് എന്നും ഒട്ടും വിശ്വസിക്കാൻ കഴിയില്ല.

ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇന്നും 8000 റൺസ് തന്റെ ക്രിക്കറ്റ്‌ കരിയറിൽ ബൗണ്ടറിയിൽ നിന്നും അടിച്ചെടുത്ത ഏക താരവും സച്ചിൻ മാത്രമാണ്. വിമർശനം ഉയരുമ്പോൾ ബാറ്റിങ് പ്രകടനത്താൽ മാത്രം മറുപടി നൽകാറുള്ള സച്ചിന്റെ ഈ നേട്ടം ഒന്ന് മാത്രം മതി അദ്ദേഹത്തിന് എതിരെ ഉയരുന്ന വിമർശനത്തിന്റെ എല്ലാം അവസാനം കുറിക്കുവാൻ.ഇന്ന് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം ബൗണ്ടറികൾ നേടിയ ലോകക്രിക്കറ്റ് താരങ്ങൾ :സച്ചിൻ – 2016 (ഇന്ത്യ )ജയസൂര്യ – 1500 (ശ്രീലങ്ക ), സംഗക്കാര – 1385 (ശ്രീലങ്ക ), റിക്കി പോണ്ടിങ് – 1231 (ഓസ്ട്രേലിയ ),ആദം ഗിൽക്രിസ്റ്റ് – 1162 ( ഓസ്ട്രേലിയ ), വിരാട് കോഹ്ലി – 1140