IPL AUCTION;സഞ്ജുവിന്റെ സൂപ്പർ മാൻ ബൗളർ റെഡി : ട്രെന്റ് ബോൾട്ട് രാജസ്ഥാൻ ടീമിൽ

മുംബൈ ഇന്ത്യൻസ്‌ ടീമിന്റെ സ്റ്റാർ ഇടംകയ്യൻ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ടിനെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ടീമിന്റെ സർപ്രൈസ് നീക്കം. ലേലത്തിൽ അധികമാരും തന്നെ അധികം സാധ്യത നൽകാതിരുന്ന കിവീസ് പെസറെ 8 കോടിക്കാണ് രാജസ്ഥാൻ അവരുടെ ടീമിലേക്ക് എത്തിച്ചത്.

ഇക്കഴിഞ്ഞ സീസണിൽ വരെ മുംബൈ ടീമിനായി കളിച്ച ട്രെന്റ് ബോൾട്ട് വേണ്ടി ബാംഗ്ലൂർ ടീം അടക്കം ലേലത്തിൽ തുടക്കം എത്തിയെങ്കിലും മുംബൈ ഇന്ത്യൻസ് ടീമുമായി കടുത്ത പോരാട്ടം നടത്തിയാണ് രാജസ്ഥാൻ ബോൾട്ടിനെ കരസ്ഥമാക്കിയത്.

രണ്ട് കോടി രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന താരം ഐപിഎല്ലിൽ ഇതുവരെ മത്സരങ്ങളിൽ നിന്നും വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. മുംബൈ ടീമിനോപ്പം ഐപിൽ കിരീട നേട്ടത്തിൽ അടക്കം ബോൾട്ട് പങ്കാളിയായിരുന്നു.