മണ്ടത്തരത്തിന്റെ കൊടുമുടിയിൽ മുംബൈ ഇന്ത്യൻസ് 😱😱വിമർശിച്ച് കോഹ്ലി മുൻ പരിശീലകൻ

ഐപിഎൽ 15-ാം പതിപ്പിന് മുന്നോടിയായ നടന്ന താരലേലത്തിൽ, ഏറ്റവും കൂടുതൽ തവണ ഐപിഎൽ ജേതാക്കളായ മുംബൈ ഇന്ത്യൻസ്‌ ഒരു വലിയ പിഴവ് വരുത്തിയതായി വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മ അഭിപ്രായപ്പെട്ടു. ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ടിനെ ഐ‌പി‌എൽ 2022 സീസണിൽ ടീമിന്റെ ഭാഗമാക്കാതിരുന്ന മുംബൈയുടെ തീരുമാനത്തെയാണ് രാജ്കുമാർ ശർമ്മ പിഴവായി കണക്കാക്കുന്നത്.

ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ന്യൂസിലാൻഡ് പേസറെ വിട്ടയക്കുകയായിരുന്നു. എന്നിരുന്നാലും, താരത്തെ ലേലത്തിൽ ടീമിൽ തിരികെയെത്തിക്കും എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ബോൾട്ടിനെ തിരികെ എത്തിക്കുന്നതിൽ ഫ്രാഞ്ചൈസി പരാജയപ്പെട്ടു. ലേലത്തിൽ ബോൾട്ടിന്റെ മൂല്യം ഉയർന്നതോടെ, മുംബൈ ലേലത്തിൽ നിന്ന് പിൻവാങ്ങുകയും ഇടങ്കയ്യൻ സീമറെ രാജസ്ഥാൻ റോയൽസ് എട്ട് കോടി രൂപയ്ക്ക് സ്വന്തമാക്കുകയുമായിരുന്നു.

“ട്രെന്റ് ബോൾട്ടിനെ മുംബൈ തീർച്ചയായും നഷ്ടപ്പെടുത്തിയതാണ്, ലേലത്തിൽ അവരുടെ കണക്കുകൂട്ടലുകൾ തെറ്റി. ബോൾട്ടും ജസ്പ്രീത് ബുംറയും ചേർന്ന് നിരവധി കളികൾ വിജയിപ്പിച്ചിട്ടുണ്ട്. അവർ അവനെ എന്തിന് ലേലത്തിലേക്ക് വിട്ടയച്ചുവെന്ന് എനിക്കറിയില്ല,” ബോൾട്ടിനെ തിരികെ വാങ്ങാതിരുന്ന മുംബൈയുടെ നീക്കത്തെക്കുറിച്ച് ശർമ്മ ഒരു ഓൺലൈൻ പോഡ്‌കാസ്റ്റിൽ പറഞ്ഞു.

പരിചയസമ്പന്നരായ കിവി താരത്തിന്റെ സേവനം നേടുന്നതിൽ മുംബൈ പരാജയപ്പെട്ടെങ്കിലും, അവർ മറ്റ് മൂന്ന് ഇടങ്കയ്യൻ സീമർമാരെ ലേലത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. ഡാനിയൽ സാംസ്, ജയ്ദേവ് ഉനദ്കട്ട്, ടൈമൽ മിൽസ് എന്നിവരെയാണ് മുംബൈ സ്വന്തമാക്കിയിരിക്കുന്നത്. “ബോൾട്ടിന്റെ അഭാവം നികത്താൻ, സൗരാഷ്ട്രയ്ക്ക് വേണ്ടി അടുത്തിടെ മികച്ച പ്രകടനം നടത്തിയ ഉനദ്കട്ടിന് കഴിയും എന്ന് മുംബൈ കരുതുന്നു. അവന്റെ അനുഭവപരിചയം ഒരു പരിധി വരെ ബോൾട്ടിന്റെ അഭാവം നികത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മറ്റ് രണ്ട് ഇടങ്കയ്യൻമാരെ ബാക്കപ്പ് പോലെ തിരഞ്ഞെടുത്തു,” ശർമ്മ പറഞ്ഞു.