തനിക്കെതിരെ മികച്ച കളി പുറത്തെടുത്തത് ആ മലയാളി താരം😮😮തുറന്ന് പറഞ്ഞ് ട്രെൻഡ് ബോൾട്ട്

ന്യൂസിലാന്റിന്റെ പേസ് ബൌളറും നിലവിൽ രാജസ്ഥാൻ റോയൽസിന്റെ താരവുമാണ് ട്രെൻഡ് ബോൾട്ട്. ഏത് ഫോർമാറ്റിലും തന്റെതായ ശൈലിയിൽ ബോൾ ചെയ്യുന്ന താരമാണ് ട്രെൻഡ് ബോൾട്ട്. ഇപ്പോഴിതാ തനിക്കെതിരെ നന്നായി ബാറ്റ് ചെയ്യുന്ന ഇന്ത്യൻ ബാറ്റ്സ്മാനെ വെളിപ്പെടുത്തിക്കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ട്രെൻഡ് ബോൾട്ട്.

മലയാളി താരമായ കരുൺ നായരാണ് തനിക്കെതിരെ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.നെറ്റ്സിൽ പരിശീലനം നടത്തുന്ന സമയത്ത് തന്റെ ബോളുകൾ നേരിടുന്നതിൽ കരുണിന് അസാമാന്യമായ കഴിവുണ്ടെന്നും തന്റെ ബൗളുകളെ മികച്ചരീതിയിൽ കളിക്കാൻ കരുണിന് സാധിക്കുന്നുണ്ടെന്നും ബോൾട്ട് പറഞ്ഞു.

“ഞാൻ ക്രിക്കറ്റിൽ ഒരു മത്സരത്തിൽ പോലും കരുണിനെതിരെ പന്ത് എറിഞ്ഞിട്ടില്ല, എന്നാൽ നെറ്റ്സിൽ ഞാൻ എറിയുന്ന ഓരോ ബോളും അദ്ദേഹം നിഷ്പ്രയാസം ആണ് കളിക്കുന്നത് അതുകൊണ്ടുതന്നെ ഇപ്പോഴുള്ള മികച്ച താരം ആരാണ് എന്ന് ചോദിച്ചാൽ ഞാൻ അവന്റെ പേര് പറയും” ബോൾട്ട് പറഞ്ഞു.

2016 ൽ ഇംഗ്ലണ്ടിനെതിരെ നേടിയ 303* റൺസ് കരുൺ നായരുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആണ്. ടെസ്റ്റ് ക്രിക്കറ്റിൽ വീരേന്ദ്ര സെവാഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമാണ് കരുൺ നായർ. ഈ വർഷം മേഗാലേലത്തിൽ 1.14 കോടി രൂപയ്ക്കാണ് രാജസ്ഥാൻ കരുണിനെ ടീമിലെത്തിച്ചത്.