നൂറ്റാണ്ടിലെ അപകടം 😱😱പ്രസീദ് കൃഷ്ണയുടെ മിന്നൽ ത്രോ!! ബോൾട്ട് കാലിൽ [ video ]

ഐപിൽ പതിനഞ്ചാം സീസണിലെ തുടർ തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരികെ എത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന അത്യന്തം ആവേശം നിറഞ്ഞുനിന്ന കളിയിൽ അവസാന ഓവറിലാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ടീമിനെ ശ്രേയസ് അയ്യരും സംഘവും തോൽപ്പിച്ചത്.

തുടർച്ചയായ 5 തോൽവികൾക്ക് ശേഷമുള്ള കൊൽക്കത്ത ടീമിന്റെ ഈ ജയം ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ആഘോഷമാക്കി മാറ്റുമ്പോൾ വളരെ അധികം നാടകീയമായ ഒരു സംഭവത്തിന്‌ കൂടി ഇന്നലെ മത്സരം സാക്ഷിയായി.രാജസ്ഥാൻ ഉയർത്തിയ 153 റൺസ്‌ പിന്തുടർന്ന കൊൽക്കത്ത ടീമിന് അൽപ്പം കരുതലോടെ ഉള്ള തുടക്കമാണ് ലഭിച്ചത് എങ്കിൽ ഇന്നിങ്സ് മൂന്നാം ഓവറിലാണ് അത്യന്തം ആശങ്ക സമ്മാനിച്ച നിമിഷം പിറന്നത്. ഇന്നിങ്സ് മൂന്നാം ഓവർ എറിഞ്ഞ ട്രെൻഡ് ബോൾട് ബോളിൽ ബാബ അപരാജിത്ത് മിഡ്‌ ഓണിലേക്ക് ഷോട്ട് കളിച്ച ശേഷം ഒരു അതിവേഗ സിംഗിൾ ഓടി എടുത്ത്.

എന്നാൽ ഫീൽഡർ കൂടിയായ പ്രസീദ് കൃഷ്ണ ബോൾ അതിവേഗം പിടിച്ചെടുത്താണ് സ്ട്രൈക്കർ എൻഡിൽ റൺ ഔട്ട് ശ്രമം നടത്തിയത്.ബോൾ എറിഞ്ഞ ശേഷം തിരികെ നടന്ന ബൗളർ ട്രെൻഡ് ബോൾട്ട് കാലുകളിലേക്കാണ് നിർഭാഗ്യത്തിൽ പ്രസീദ് കൃഷ്ണ ത്രോ വന്ന് പതിച്ചത്. മിന്നൽ ത്രോ വന്ന് പതിച്ച ബോൾട്ട് ഒരുവേള ഗ്രൗണ്ടിൽ വീണത് രാജസ്ഥാൻ ക്യാംപിലും താരങ്ങളിലും എല്ലാം ആശങ്ക പരത്തി.

എങ്കിലും പരിക്ക് സാരമുള്ളതല്ല. ഒരുവേള ഗ്രൗണ്ടിൽ നിന്ന ക്യാപ്റ്റൻ സഞ്ജുവിൽ അടക്കം ഈ ഒരു സംഭവം വലിയ ഒരു ഷോക്ക് തന്നെയാണ് സമ്മാനിച്ചത്