ഗുജറാത്തിനെ ചതിച്ചത് അവൻ 😱ഔട്ട്‌ ബോളിൽ അമ്പയർ ട്വിസ്റ്റ് : നാടകീയ സംഭവങ്ങൾ ഇപ്രകാരം

ഐപിഎൽ 15-ാം പതിപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ഗുജറാത്ത്‌ ടൈറ്റൻസ്. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 43-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെ 6 വിക്കറ്റിനാണ് ഗുജറാത്ത്‌ ടൈറ്റൻസ് പരാജയപ്പെടുത്തിയത്. ഇതോടെ ടൂർണമെന്റിൽ കളിച്ച 9 മത്സരങ്ങളിൽ 8 ജയം നേടിയ ഗുജറാത്ത്‌ ടൈറ്റൻസ് 16 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത ആർസിബി, വിരാട് കോഹ്‌ലി (58), രജത് പട്ടിദാർ (52) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിൽ മികച്ച രീതിയിലാണ് ഇന്നിംഗ്സ് തുടങ്ങിയത്. പിന്നീട്, മധ്യനിരയിൽ ഗ്ലെൻ മാക്സ്വെൽ (18 പന്തിൽ 33) സ്കോറിങ്ങിന് ആക്കം കൂട്ടുകയും, വാലറ്റത്ത് മഹിപാൽ ലോംറർ (8 പന്തിൽ 16) മികച്ച ബാറ്റിംഗ് പുറത്തെടുക്കുകയും ചെയ്തതോടെ, 20 ഓവറിൽ ടീം ടോട്ടൽ 170 റൺസ് ആയി.

എന്നാൽ, ഇന്നിംഗ്സിന്റെ അവസാന ബോളിൽ ചില നാടകീയ രംഗങ്ങൾ അരങ്ങേറി. അൽസാരി ജോസഫിന്റെ ബോൾ ഉയർത്തിയടിച്ച ലോംറർ ബൗണ്ടറി ലൈനിന് സമീപം ഫീൽഡ് ചെയ്തിരുന്ന മില്ലറുടെ കൈകളിൽ അകപ്പെടുകയായിരുന്നു. എന്നാൽ, മൈതാനത്ത് നിന്ന് കയറാൻ വിസമ്മതിച്ച ലോംറർ, ബോൾ മുകളിലെ സാറ്റ്ലൈറ്റ് ക്യാമറയുടെ കേബിളിൽ തട്ടിയാണ് മില്ലർ ക്യാച്ച് എടുത്തത് എന്ന് അവകാശ വാദം ഉന്നയിച്ചു.

തുടർന്ന്, ഓൺ-ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. യഥാർത്ഥത്തിൽ, പന്ത് കേബിളിൽ ഇടിച്ചിട്ടുണ്ടെങ്കിൽ അത് ഡെഡ് ബോൾ ആണ് വിളിക്കപ്പെടേണ്ടത്. എന്നാൽ, തേർഡ് അമ്പയറുടെ വിശദമായ പരിശോധനക്ക് ശേഷം, ഏറെ നേരത്തെ ആശയക്കുഴപ്പത്തിന് ഒടുവിൽ പന്ത് കേബിളിൽ തട്ടി എന്ന് തേർഡ് അമ്പയർ വിധിച്ചു.ഇതോടെ ആ ബോൾ ഡെഡ് ബോൾ ആയി മാറി.