കട്ട എതിരാളികൾ 😳2023ലും ജയപരമ്പര തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ്!!Match Preview

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനായി കേരളബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജാംഷെഡ്പൂരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പരാജയം എന്താണെന്ന് അറിഞ്ഞിട്ടില്ല.

അതിൽ ആറു ജയവും ഒരു സമനിലയും നേടി.ഇവാൻ കലിയൂസ്‌നിയും (സസ്‌പെൻഷൻ), പുയ്‌റ്റയും (ജനുവരി ട്രാൻസ്‌ഫർ വിൻഡോയിൽ എടികെ മോഹൻ ബഗാനിലേക്ക് പോയ മിഡ്ഫീൽഡർ ) ഇല്ലാതെയാണ് ബ്ലാസ്റ്റെർസ് ഇന്നിറങ്ങുന്നത്. ഐഎസ്‌എൽ പട്ടികയിൽ 22 പോയിന്റും ഏഴ് വിജയങ്ങളുമായി നാലാമതും ജംഷഡ്‌പൂർ 10-ാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഈ സീസണിലെ എട്ടാം വിജയം കേരള ബ്ലാസ്റ്റേഴ്‌സ് ഉറപ്പിച്ചാൽ എടികെ മോഹൻ ബഗാനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരും.ഐഎസ്എല്ലിൽ മുമ്പ് 13 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. കെബിഎഫ്‌സിയും ജെഎഫ്‌സിയും മൂന്നു കളികൾ വീതം ജയിച്ചപ്പോൾ ഏഴു സമനിലകൾ ഉണ്ടായി.

സീസണിന്റെ തുടക്കത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഡിമിട്രിയോസ് ഡയമൻറിക്കോസിന്റെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് 1-0 ന് വിജയിച്ചു.പ്രതിരോധത്തിൽ ക്രൊയേഷ്യക്കാരൻ മാർകോ ലെസ്‌കോവിച്ചാണ്‌ പ്രധാനി. മധ്യനിരയിൽ മലയാളിതാരങ്ങളായ കെ പി രാഹുലും സഹൽ അബ്‌ദുൾ സമദും സ്ഥിരതയോടെ പന്തുതട്ടുന്നു. അഡ്രിയാൻ ലൂണയും ദിമിത്രി ഡയമന്റാകോസും മുന്നേറ്റനിരയിൽ പതർച്ചയൊന്നുമില്ലാതെ കളിക്കുന്നു. എല്ലാ കാര്യങ്ങളും ഒത്തുവന്നാൽ ഒത്തുവന്നാൽ വമ്പൻ ജയം ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതീക്ഷിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സ്: പ്രഭ്സുഖൻ ഗിൽ; സന്ദീപ് സിംഗ്, ഹോർമിപാം റൂയിവ, മാർക്കോ ലെസ്‌കോവിച്ച്, ജെസൽ കാർനെറോ; രാഹുൽ കെ.പി., ജീക്‌സൺ സിംഗ്, വിക്ടർ മോംഗിൽ, സഹൽ അബ്ദുൾ സമദ്; ഡിമിട്രിയോസ് ഡയമന്റകോസ്, അഡ്രിയാൻ ലൂണ.

ജംഷഡ്പൂർ എഫ്സി: വിശാൽ യാദവ്; പ്രതീക് ചൗധരി, ഡിലൻ ഫോക്സ്, മുഹമ്മദ് ഉവൈസ്; ബോറിസ് സിംഗ്, റാഫേൽ ക്രിവെല്ലരോ, ജെയ് ഇമ്മാനുവൽ-തോമസ്, വികാഷ് സിംഗ്, റിക്കി ലല്ലാവ്മ; ഡാനിയൽ ചിമ ചുക്വു, ഇഷാൻ പണ്ഡിറ്റ.

Rate this post