ഹൃദയംപിളർത്തി കേരള ബ്ലാസ്റ്റേഴ്‌സ് : ഫൈനലിൽ വീണ്ടും തോൽവിയുടെ നിരാശ

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ കിരീടം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഹൃദയം പൊട്ടുന്ന തോൽവി, നിശ്ചിത സമയത്ത് മത്സരം സമനിലയിൽ ആയതോടെ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് മത്സര ഫലം നിശ്ചയിച്ചത്.നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്, ഷൂട്ട് ഔട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ടു കിക്കും ഹൈദരാബാദ് കീപ്പർ തടുത്തിട്ടു.ഹൈദരാബാദിന്റെ ആദ്യ ഫൈനലും ആദ്യ കിരീടവുമാണ് ഇത്.

ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ഇടതു വിങ്ങിലൂടെ ബ്ലാസ്റ്റേഴ്‌സ് നടത്തിയ മുന്നേറ്റം പക്ഷെ ലക്ഷ്യത്തിലേക്കായിരുന്നില്ല.11-ാം മിനുറ്റില്‍ സൗവിക് ചക്രവര്‍ത്തിയുടെ ലോംഗ് റേഞ്ചര്‍ ഗില്ലിന്‍റെ കൈകളിലൊരുങ്ങി. 15-ാം മിനുറ്റില്‍ ഖബ്രയുടെ ക്രോസ് ഡയസിനു കണക്ട് ചെയ്യാൻ സാധിച്ചില്ല. ആദ്യ 25 മിനുട്ടിൽ കളി കൂടുതൽ സമയവും മിഡ്‌ഫെൽഡിലായിരുന്നു. സൂപ്പർ സ്‌ട്രൈക്കർ ഓഗ്‌ബെച്ചയെ ബ്ലാസ്റ്റേഴ്‌സ് സമർത്ഥമായി മാർക്ക് ചെയ്തു

39 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് ഗോളിന് അടുത്തെത്തി.വസ്ക്വസ് തൊടുത്തു വിട്ട വലം കാലൻ ബുള്ളറ്റ് ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് ഹൈദരാബാദും ഗോളിന് അടുത്തെത്തി. ഫ്രീകിക്കിൽ നിന്നും പകരക്കാരനായി ഇറങ്ങിയ സിവേരിയോയുടെ ഹെഡ്ഡർ ഗിൽ മികച്ചൊരു സേവിലൂടെ തട്ടിയകറ്റി.ഈ സീസണിൽ താൻ എന്തിനാണ് ഗോൾഡൻ ഗ്ലൗ നേടിയതെന്ന് പ്രഭ്സുഖൻ ഗിൽ ഒരു മികച്ച സേവിലൂടെ കാണിച്ചുതന്നു68 ആം മിനുട്ടിൽ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. രാഹുൽ കെ പി ബോക്സിനു പുറത്ത് നിന്നും തൊടുത്ത ഷോട്ട് ഹൈദരാബാദ് കീപ്പർ കട്ടിമണിയുടെ പിഴവിൽ നിന്നും പന്ത് വലയിൽ കയറി. ഹൈദരാബാദ് കീപ്പറുടെ മോശം ഗോൾകീപ്പിംഗ് ഫലമായിരുന്നു ഈ ഗോൾ .ഗോൾ വീണതോടെ ഹൈദരാബാദ് കൂടുതൽ ആക്രമിച്ചു കളിച്ചു. 75 ആം മിനുട്ടിൽ ഓഗ്‌ബെച്ചയുടെ ഫ്രീകിക്ക് ഗില് സമർത്ഥമായി തടുത്തിട്ടു എന്നാൽ റീബൗണ്ട് ഹൈദരാബാദ് താരത്തിന് ഗോളാക്കി മാറ്റാനായില്ല.

83 ആം മിനുട്ടിൽ നിഷ്‌കുമാറിനെ പെനാൽട്ടി ബോക്സിനു പുറത്ത് നിന്നും വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ നിന്നും ലൂണയുടെ ഷോട്ട് ഹൈദരാബാദ് കീപ്പർ തടുത്തിട്ടു റീബൗണ്ട് ലെസ്‌കോവിച്ചിന് ഗോളാക്കാനായില്ല. 87 ആം മിനുട്ടിൽ ഹൈദരാബാദ് മുന്നിലെത്തി . ഹൈദരാബാദ് ഫ്രീകിക്കിൽ നിന്നും ലെസ്‌കോവിച് ഹെഡ്ഡ് ചെയ്ത ക്ലിയർ ചെയ്ത പന്ത് മികച്ചൊരു ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ സാഹിത് ടാവോറ ഗോളാക്കി മാറ്റി. 90 ആം മിനുട്ടിൽ ലൂണയുടെ ക്രോസിൽ നിന്നും വാസ്‌ക്വസിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി.

എക്സ്ട്രാ ടൈമിലേക്ക് കളി പോയി. 98 ആം മിനുട്ടിൽ ക്ലോസ് റേഞ്ചിൽ നിന്ന് ഓഗ്‌ബെച്ചയുടെ ഒരു ഓവർഹെഡ് കിക്ക് പുറത്തേക്ക് പോയി. എക്സ്ട്രാ ടീമിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. 109 ആം മിനുട്ടിൽ ഓഗ്‌ബെച്ചയുടെ ഗോളെന്നുറച്ച ഷോട്ട് ഗോൾ ലൈൻ ക്ലിയറൻസ് നടത്തി ലെസ്‌കോവിച് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു.