ISL First Match ;2022-23 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫിക്സ്ച്സ്റുകൾ എത്തി. 2022 ഒക്ടോബർ 7ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ എഫ്സിയെ നേരിട്ട് കൊണ്ടാകും സീസൺ ആരംഭിക്കുക.
കഴിഞ്ഞ രണ്ടു സീസണുകളിലും കാണികൾ ഇല്ലാതെയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ നടന്നത്. ഗോവയിൽ മാത്രമായി സംഘടിപ്പിക്കപ്പെട്ട ടൂർണമെന്റിൽ കഴിഞ്ഞ സീസണിലെ ഫൈനൽ പോരാട്ടത്തിന് മാത്രമാണ് ഇതിൽ കാണികൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടത്. എന്നാൽ ഈ രണ്ടു സീസണുകൾക്ക് ശേഷം വീണ്ടും ഐഎസ്എൽ പഴയ രീതിയിലേക്ക് മാറുകയാണ്.കൂടുതൽ മത്സരങ്ങൾ വാരാന്ത്യങ്ങളിൽ നടക്കുന്ന രീതിയിൽ ആണ് ഫിക്സ്ചറുകൾ. വ്യാഴാഴ്ചയ്ക്കും ഞായറിനും ഇടയിലാണ് ഒരോ മാച്ച് വീക്കും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ഈ സീസൺ മുതൽ, ഐ എസ് എൽ ലീഗിനായി ഒരു പുതിയ പ്ലേഓഫ് ഫോർമാറ്റും അവതരിപ്പിച്ചിട്ടുണ്ട്.ഈ സീസൺ മുതൽ, ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (FSDL) ലീഗിനായി ഒരു പുതിയ പ്ലേഓഫ് ഫോർമാറ്റും അവതരിപ്പിച്ചു.ലീഗ് ഘട്ടം അവസാനിക്കുന്ന സമയത്ത് ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും. ടേബിളിൽ 3-നും 6-നും ഇടയിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ മറ്റ് രണ്ട് സെമി-ഫൈനലിസ്റ്റുകളെ നിർണ്ണയിക്കാൻ സിംഗിൾ-ലെഗ് പ്ലേഓഫിൽ പങ്കെടുക്കും.
Some invaluable game time under our belts! ⚽@H16sports #UAETOUR2022 #HALABLASTERS #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/T6BPrhBTdk
— Kerala Blasters FC (@KeralaBlasters) September 1, 2022
കഴിഞ്ഞ സീസൺ വരെ ടോപ് 4 ടീമുകൾ പ്ലേ ഓഫിൽ എത്തുന്ന രീതി ആയിരുന്നു. ഇനി പുതിയ ഫോർമാറ്റ് ആകും.ഒക്ടോബർ 7 വെള്ളിയാഴ്ച്ച രാത്രി 7:30ന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് – ഈസ്റ്റ് ബംഗാളിനെ നേരിടും. വ്യാഴം മുതൽ ഞായർ വരെ ദിവസങ്ങളിലാണ് ഇത്തവണ മത്സരങ്ങൾ. ഫെബ്രുവരി 26ന് ലീഗിലെ അവസാന മത്സരം നടക്കും. തുടർന്ന് പ്ലേ-ഓഫ്, സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ മാർച്ച് മാസത്തിലും നടക്കും.