ഇവാൻ കല്യുഷ്നി ബ്ലാസ്റ്റേഴ്‌സ് ന്യൂ ഗോളടി മെഷീൻ!!!കയ്യടിച്ച് ആരാധകർ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്നത്തെ ഈ രാത്രി മറക്കില്ല. എല്ലാം ആകാംക്ഷകൾക്കും സസ്പെൻസുകൾക്കും ഒടുവിൽ പുതിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ജയിച്ചത്

ലൂണയുടെ ഗോളിൽ മുന്നിലേക്ക് എത്തിയ ബ്ലാസ്റ്റേഴ്‌സ് ടീമിന് പിന്നീട് വലിയ ആവേശമായി മാറിയത് യുവ താരമായ ഇവാൻ കല്യുഷ്നിയുടെ മാസ്മരിക അരങ്ങേറ്റം. രണ്ടു മിന്നൽ ഗോളുകൾ ആയിട്ടാണ് താരം ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിലെ അരങ്ങേറ്റം ഡ്രീം ആക്കി മാറ്റിയത്.

കഴിഞ്ഞ സീസണിൽ വണ്ടർ ഗോളുകൾ പായിച്ച് ഫാൻസ്‌ തരംഗം സൃഷ്ടിച്ച അല്‍വാരോ വാസ്കസിന് താൻ ഒരു മികച്ച പകരക്കാരൻ എന്ന് തെളിയിക്കുന്ന മികവാണ് ഇവാൻ കല്യുഷ്നി കാഴ്ചവെച്ചത്. എതിരാളികൾ വായിലേക്ക് ബുള്ളറ്റ് ഷോട്ടുകൾ ആയി 24 വയസ്സുകാരൻ താരം പറന്ന് ഇറങ്ങിയപ്പോൾ അത് ആരാധകർക്കും ഇരട്ടി മധുരം. അതെ പുതിയ ഒരു ഗോളടി മെഷീൻ ബ്ലാസ്റ്റേഴ്‌സ് ടീമിൽ ജനിച്ചിരിക്കുന്നു.

കഴിഞ്ഞ ഐഎസ്എൽ സീസണിൽ അത്ഭുത ഗോളുകള്‍ അനേകം നേടിയ അല്‍വാരോ വാസ്കസ് ഈ സീസൺ മുൻപായി ബ്ലാസ്റ്റേഴ്‌സ് ടീം വിട്ടത് ഏറെ ചർച്ചാ വിഷയമായി മാറിയിരുന്നു. വിദേശ താരം പോയി എങ്കിലും പകരം എത്തിയ ഇവാൻ കല്യുഷ്നി താൻ ആരെന്ന് ഒരൊറ്റ കളി കൊണ്ട് തന്നെ തെളിയിച്ചു