ആറ് വർഷങ്ങൾക്ക് ശേഷം ഫൈനൽ പ്രവേശനം :സമനിലയിലും സൂപ്പർ എൻട്രിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ആവേശകരമായ പോരാട്ടത്തിനൊടുവിൽ കരുത്തരായ ജാംഷെഡ്പൂരിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയപ്പോൾ ഇരു പാദങ്ങളിലുമായി 2 -1 ന്റെ ജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് യോഗ്യത നെടുന്നത്.എന്നാൽ രണ്ടു തവണയും ഫൈനലിൽ പരാജയപെട്ടു. പ്ലെ മേക്കർ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്.

അതേസമയം പതിനെട്ടാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.ഇടതു വിങ്ങില്‍ നിന്ന് ആല്‍വാരോ വാസ്‌ക്വസ് ഫ്‌ളിക് ചെയ്ത് നല്‍കിയ പന്ത് ലൂണ സ്വതസിദ്ധമായ ശൈലിയില്‍ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പ്ലേസ് ചെയ്തു. ജംഷേദ്പുരിന്റെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നെത്തിയ ആ ഷോട്ടിന് മുന്നില്‍ ഗോള്‍കീപ്പര്‍ ടിപി രഹ്നേഷിനും ഒന്നും ചെയ്യാനായില്ല.അഗ്രിഗേറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് 2-0ന് മുന്നിലെത്തി.37ആം മിനുട്ടിൽ കേരളത്തെ ഞെട്ടിച്ച് ചിമ ജംഷദ്പൂരിനായി ഗോളടിച്ചു. ആദ്യം ഗോൾ അനുവദിച്ചു എങ്കിലും റെഫറിമാർ ചർച്ച നടത്തി ആ ഗോൾ ഓഫ്സൈഡ് ആണെന്ന് വിധിച്ചു.

ശേഷം അറുപത്തിമൂന്നാം മിനുട്ടിൽ ജംഷഡ്‌പൂർ താരം ഇഷാൻ പണ്ഡിതയുടെ 25 വാര അകലെ നിന്നുള്ള മികച്ചൊരു ഷോട്ട് ഗില്ലിന്റെ മുഴു നീളൻ ഡൈവിലാണ് രക്ഷപെടുത്തിയത്. ശേഷം മിനുട്ടിൽ ഗ്രേയ്‌ഗ്‌ സ്റ്റുവർട്ട് എടുത്ത മികച്ചോരു ഫ്രീകിക്ക് ഗില്ലിൻറെ കയ്യി തട്ടി തിരിച്ചെങ്കിലും ഡയസിന്റെ സമയോചിതമായ ഇടപെടാം ഗോളിൽ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. ജാംഷെഡ്പൂർ സമനില ഗോളിനായി കൂടുതൽ മുന്നേറി കളിച്ചുകൊണ്ടിരുന്നു. 71 ആം മിനുട്ടിൽ ഗോൾ നേടാൻ ഒരു അവസരം ബ്ലാസ്റ്റേഴ്സിന് ലഭിചെങ്കിലും മുതലാക്കാൻ ഡയസിനായില്ല.

മത്സരം പത്തു മിനുട്ടിൽ ഗോളിനായി ജാംഷെഡ്പൂർ കൂടുതൽ മുന്നേറി കളിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലിറങ്ങി. ജാംഷെഡ്പൂർ മുന്നേറ്റങ്ങളെ ബ്ലാസ്റ്റേഴ്‌സ് തടഞ്ഞു നിർത്തുകയും കിട്ടിയ അവസരങ്ങളിൽ ആക്രമിക്കുകയും ചെയ്തു.

Rate this post