മഞ്ഞകടൽ മുൻപിൽ സൂപ്പർ ഹിറ്റായി ബ്ലാസ്റ്റേഴ്‌സ്!! മൂന്ന് ഗോൾ മാസ്സ് എൻട്രി

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയത്തോടെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് .കൊച്ചിയിലെ ജവാഹർലാൽ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകർത്തത്.പകരക്കാരനായി ഇറങ്ങിയ ഇവാൻ കലിയുഷ്‌നിയിട്ട് ഇരട്ട ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം എളുപ്പമാക്കിയത് .

ശക്തമായ നിരയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടാനിറങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ഏഴാം മിനുട്ടിൽ അഡ്രിയാൻ ലൂണയുടെ കോർണരിൽ നിന്നും മാർക്കോ ലെസ്‌കോവിച്ചിന്റെ ഹെഡ്ഡർ ലക്ഷ്യത്തിലെത്തിക്കാനായില്ല. എട്ടാം മിനുട്ടിൽ ബംഗാൾ താരം അലക്സ് ലിമയുടെ ഷോട്ട് ഗിൽ രക്ഷപ്പെടുത്തി. പത്താം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാൻ സുവർണാവസരം ലഭിച്ചു.

ഇടതു വിങ്ങിൽ നിന്നും ക്യാപ്റ്റൻ ജെസൽ കാർനെയ്‌റോയുടെ ക്രോസിൽ നിന്നുമുള്ള അപ്പോസ്‌തോലോസ് ജിയാനോയുടെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. 25 മിനുട്ടിൽ സഹലിന്റെ മുന്നേറ്റത്തിൽ നിന്നും ലഭിച്ച പന്തിൽ നിന്നും ബോക്സിനു പുറത്ത് നിന്നും പ്യൂട്ടിയയുടെ ഷോട്ട് പുറത്തേക്ക് പോയി. മത്സരം ആദ്യ 30 മിനിറ്റിലേക്ക് പ്രവേശിക്കുന്നതിനിടെ ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ് ഡയമന്റകോസിനെ ഇവാന്‍ ഗോണ്‍സാലസ് ഫൗള്‍ ചെയ്തത് ഇരു ടീമിലെ താരങ്ങളും തമ്മില്‍ മൈതാനത്ത് കൊമ്പുകോര്‍ക്കുന്നതിന് കാരണമായി. ഉടന്‍ തന്നെ റഫറി ഇടപെട്ട് രംഗം ശാന്തമാക്കി.കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളെല്ലാം ഈസ്റ്റ് ബംഗാൾ ഫലപ്രദമായി തടയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. 41 ആം മിനുട്ടിൽ ലൂണയുടെ ഫ്രീകിക്ക് കഷ്ടപ്പെട്ടാണ് ഈസ്റ് ബംഗാൾ കീപ്പർ തടുത്തിട്ടത്.

രണ്ടാം [പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ആക്രമിച്ചു കളിക്കുന്നതാണ് കാണാൻ സാധിച്ചത്. തുടർച്ചയായ കോർണറുകൾ നേടി ഈസ്റ്റ് ബംഗാൾ ഗോൾ മുഖത്ത് ഭീതി പരത്തികൊണ്ടിരുന്നു. ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ അപ്പോസ്‌തോലോസ് ജിയാനോയുടെ ഗോളെന്നുറച്ച ഷോട്ട് ഈസ്റ് ബംഗാൾ കീപ്പർ തടുത്തിടുകയും ചെയ്തു. 53 ആം മിനുട്ടിൽ ജിയാനോ വലതു വിങ്ങിൽ നിന്നും കൊടുത്ത ക്രോസിൽ നിന്നും ലൂണയുടെ ഫസ്റ്റ് ടൈം ഷോട്ട് ഈസ്റ്റ് ബംഗാൾ കീപ്പർ കമൽജിത് തടുത്തിട്ടു.ബ്ലാസ്റ്റേഴ്‌സ് നിരന്തരം ഈസ്റ്റ് ബംഗാൾ ഗോൾമുഖത്തേക്ക് ആക്രമണം അഴിച്ചു വിട്ടുകൊണ്ടേയിരുന്നു.

കമൽജിത് സിങ്ങിന്റെ മിന്നുന്ന ഗോൾകീപ്പിംഗ് പ്രകടനത്തിന് ശേഷം ഒരു മണിക്കൂറിലധികം മത്സരം പൂർത്തിയായെങ്കിലും സ്കോർ 0-0 ആയി തുടരുകയാണ്. 71 ആം മിനുട്ടിൽ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. മൈതാന മധ്യത്ത് നിന്നും ഖബ്ര കൊടുത്ത ലോങ്ങ് ബോൾ മനോഹരമായ ഇടം കാൽ ഷോട്ടിലൂടെ വലയിലാക്കി സ്കോർ 1 -0 ആക്കി.82 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഇവാൻ ഇവാൻ കലിയുഷ്‌നിയിലൂടെ ലീഡുയർത്തി ബ്ലാസ്റ്റേഴ്സ്. മൈതാന മധ്യത്ത് നിന്നും പന്തുമായി മുന്നേറിയ താരം ഡിഫെൻഡർമാരെ മറികടന്ന് മനോഹരമായി വലയിലാക്കി.