കോട്ടയിൽ മഴ!!! നനഞ്ഞ പടക്കമായി ബ്ലാസ്റ്റേഴ്‌സ് 😳തോൽവി ഫലം

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് നിരാശയുടെ ദിനം, എടികെ മോഹൻ ബാഗിനെതിരെ രണ്ടിനെതിരെ അഞ്ചു ഗോളിന്റെ തോൽവിയാണ് ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്, ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. എടികെക്കായി പെട്രറ്റോസ് ഹാട്രിക്ക് നേടി. ബ്ലാസ്റ്റേഴ്സിനായി രാഹുലും കലിയുഷ്‌നിയും ഗോളുകൾ നേടി. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന് ഇതുവരെ എടികെ യോട് ജയിക്കാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റമുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോൾ നേടിയ കലിയുഷ്‌നി ആദ്യ ഇലവനിൽ ഇടം നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആറാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് സുവർണാവസരം ലഭിച്ചെങ്കിലും സഹലിന്റെ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ കലിയുഷ്‌നിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു.സഹൽ അബ്ദുൾ സമദ് വലതുവശത്ത് നിന്ന് നൽകിയ ക്രോസിൽ നിന്നുമാണ് കലിയുഷ്‌നി ഗോൾ നേടിയത്.ഇവാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി നേടുന്ന മൂന്നാം ഗോളാണിത്.ആദ്യ മത്സരത്തില്‍ താരം ഇരട്ട ഗോള്‍ നേടിയിരുന്നു.ഒന്‍പതാം മിനിറ്റില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്‌ളാഗ് ഉയര്‍ത്തി. ഇതോടെ ഗോള്‍ അസാധുവായി.26-ാം മിനിറ്റില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ദിമിത്രി പെട്രറ്റോസാണ് ടീമിനായി ഗോളടിച്ചത്.ഹ്യൂഗോ ബൗമസിന്റെ പാസില്‍ നിന്ന് പെട്രറ്റോസ് അനായാസം ലക്ഷ്യം കാണുകയായിരുന്നു.

33-ാം മിനിറ്റില്‍ ജീക്‌സണ്‍ സിങ്ങിന്റെ മികച്ച ഹെഡ്ഡറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തുവെന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 38-ാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ വീണ്ടും ഗോളടിച്ചു. ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. മധ്യനിരതാരം ജോണി കൊക്കോയാണ് ടീമിനായി വലകുലുക്കിയത്. സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്.ആക്രമണത്തിന്റെ കാര്യത്തിൽ ആതിഥേയർ കളിയിൽ ആധിപത്യം പുലർത്തിയിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പിഴവുകളിൽ എടികെഎംബി ഗോളാക്കി മാറ്റുകയായിരുന്നു.55-ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ലിസ്റ്റണ്‍ കൊളാസോയ്ക്ക് മികച്ച അവസരം ലഭിച്ചു. ഗോള്‍കീപ്പര്‍ ഗില്ലിന്റെ തലയ്ക്ക് മുകളിലൂടെ ഗോളടിക്കാന്‍ ലിസ്റ്റണ്‍ ശ്രമിച്ചു. എന്നാല്‍ ഗില്‍ ഈ ശ്രമം വിഫലമാക്കി. 60 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടേണ്ടതായിരുന്നു. ബഗാൻ പോസ്റ്റിലേക്ക് വന്ന ജെസ്സലിന്റെ ക്ലിയർ ചെയ്യുന്നതിനിടയിൽ ഹാമിൽ ഹെഡ്ഡർ ബാറിൽ തട്ടി മടങ്ങി. റീബൗണ്ടിൽ ബ്ലാസ്റ്റേഴ്സിന് അവസരം മുതലാക്കാനായില്ല. 62 ആം മിനുട്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു കൊണ്ട് എടികെ മൂന്നാം ഗോൾ നേടി.ദിമിത്രി പെട്രറ്റോസാണ് ബഗാന്റെ ഗോളാക്കി മാറ്റിയത്.

85 ആം മിനുട്ടിൽ സമനില നേടാൻ ബ്ലാസ്റ്റേഴ്സിന് തുറന്ന അവസരം ലഭിച്ചെങ്കിലും ജിയോനിയുടെ ഹെഡ്ഡർ ഇഞ്ചുകൾക്ക് പുറത്ത് പോയി.88 ആം മിനുട്ടിൽ എടികെ നാലാമത്തെ ഗോൾ നേടി സ്കോർ 4 -2 ആക്കി ഉയർത്തി.ലെന്നി റോഡ്രിഗസാണ് ഗോൾ നേടിയത്.ഇഞ്ചുറി ടൈമിൽ എടികെക്കായി പെട്രറ്റോസ് അഞ്ചാം ഗോൾ നേടി സ്കോർ 5 -2 ആക്കി ഉയർത്തി.