അരങ്ങേറ്റം ക്യാച്ച് ഡ്രോപ്പാക്കി 😱വിക്കറ്റ് വേട്ടയുമായി സൂപ്പർ റീഎൻട്രി

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ടി :20 പരമ്പരക്ക് കൊൽക്കത്തയിലെ ഒന്നാം ടി :20 മത്സരത്തോടെ തുടക്കം. ടോസ് നേടിയ നായകൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ വെസ്റ്റ് ഇൻഡീസ് ടീം നേടിയത് 157 റൺസ്‌.

ആദ്യം ബൗളിംഗ് ആരംഭിച്ച ഇന്ത്യക്കായി ബൗളർമാർ എല്ലാം കൃത്യമായ പ്ലാനിൽ ബോൾ ചെയ്‌പ്പോൾ വെസ്റ്റ് ഇൻഡീസ് സ്കോർ 157 റൺസിൽ അവസാനിച്ചു. വെസ്റ്റ് ഇൻഡീസ് ടീമിനായി നിക്കോളാസ്‌ പൂരൻ അർഥ സെഞ്ച്വറി നേടിയപ്പോൾ അവസാന ഓവറുകളിൽ പൊള്ളാർഡ് വെടിക്കെട്ട് ബാറ്റിങ് വിൻഡീസ് സ്കോർ 150 കടത്തി. എന്നാൽ അന്താരാഷ്ട്ര അരങ്ങേറ്റത്തിൽ മനോഹര ബൗളിംഗ് പ്രകടനവുമായി തിളങ്ങിയ രവി ബിഷ്ണോയി കയ്യടികൾ നേടി.

മത്സരത്തിൽ നാല് ഓവറിൽ 17 ഡോട്ട് ബോളുകൾ അടക്കം എറിഞ്ഞ യുവ ലെഗ് സ്പിന്നർ വെറും 17 റൺസ്‌ മാത്രം വഴങ്ങി 2 വിക്കെറ്റ് വീഴ്ത്തി ആദ്യത്തെ ഓവർ മുതൽ മനോഹരമായി ബൗൾ ചെയ്ത താരം വെസ്റ്റ് ഇൻഡീസ് ടീമിനെ സമ്മർദ്ദത്തിലാക്കി.

അതേസമയം മത്സരത്തിൽ പ്രതീക്ഷിച്ച ഒരു തുടക്കമല്ല യുവ താരം രവി ബിഷ്ണോയിക്ക് ലഭിച്ചത്.ചാഹൽ ബോളിൽ വിൻഡീസ് താരം നിക്കോളാസ്‌ പൂരന്റെ ഒരു ക്യാച്ച് ബിഷ്ണോയി കൈവിട്ടിരുന്നു. താരം ബൗണ്ടറി ലൈനിൽ തന്റെ ബാലൻസ് നഷ്ടമാക്കിയത് പൂരന് അനുകൂലമായപ്പോൾ ഇന്ത്യക്ക് അത് തിരിച്ചടിയായി മാറി.