സൂപ്പർ ഗൂഗ്ലിയുമായി രവി ബിഷ്ണോയി :അതിർത്തി കടന്ന് സ്റ്റമ്പ്സ്[video]

ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടന്നത്. ഡൽഹി ക്യാപിറ്റൽസ് :ലക്ക്നൗ പോരാട്ടത്തിൽ ടോസ് ഭാഗ്യം രാഹുലിനും ഒപ്പം നിന്നപ്പോൾ ആദ്യം ബാറ്റിങ് ചെയ്ത ഡൽഹിക്ക് നേടാൻ കഴിഞ്ഞത് 149 റൺസ്‌. ബാറ്റിങ് ദുഷ്കരമായ വിക്കറ്റിൽ പൃഥ്വി ഷാ ഇന്നിങ്സാണ് ഡൽഹിക്ക് കരുത്തായി മാറിയത്

ടോസ് നേടിയ ലക്ക്നൗ ടീം ബൗളിങ്ങിൽ തുടക്ക ഓവറുകളിൽ തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് മിഡിൽ ഓവറുകളിലും അവസാന ഓവറുകളിലും മികച്ച ബൗളിംഗ് പ്രകടനവുമായി അവർ ശക്തമായി തിരികെ എത്തി. പവർപ്ലേ ഓവറുകളിൽ അറ്റാക്കിങ് ക്രിക്കറ്റുമായി സ്കോർ അതിവേഗം ഉയർത്തിയ പൃഥ്വി ഷാ വെറും 34 ബോളിൽ 9 ഫോറും 2 സിക്സും അടക്കം 61 റൺസ്‌ നേടി. ശേഷം എത്തിയവർക്ക് ഒന്നും തന്നെ സ്ട്രൈക്ക് റേറ്റ് ഉയർത്താൻ കഴിഞ്ഞില്ല എങ്കിലും സർഫ്രാസ് : റിഷാബ് പന്ത് സഖ്യം ഡൽഹി ക്യാപിറ്റൽസ് സ്കോർ 149ലേക്ക് എത്തിച്ചു

അതേസമയം മത്സരത്തിൽ ഏറ്റവും അധികം കയ്യടികൾ സ്വന്തമാക്കിയത് ലെഗ് സ്പിന്നർ രവി ബിഷ്ണോയിയാണ്. ഒരിക്കൽ കൂടി ലക്ക്നൗ ടീം ബൗളിംഗ് സ്റ്റാറായി മാറിയ യുവ താരം മനോഹരമായ ഒരു ബോളിൽ കൂടി ഡൽഹി താരം പവൽ വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയിയുടെ മാജിക്ക് ഗൂഗ്ലി തിരിച്ചറിയാൻ കഴിയാതെ പോയ പവൽ കുറ്റി തെറിക്കുകയായിരുന്നു.

ലക്ക്നൗ ടീം :KL Rahul(c), Quinton de Kock(w), Evin Lewis, Deepak Hooda, Ayush Badoni, Krunal Pandya, Jason Holder, Krishnappa Gowtham, Andrew Tye, Ravi Bishnoi, Avesh Khan

ഡൽഹി ടീം :Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Sarfaraz Khan, Lalit Yadav, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Anrich Nortje