രവി ബിഷ്ണോയിക്ക് അരങ്ങേറ്റം :ക്യാപ്പ് നൽകി ചാഹൽ

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ടി :20 പരമ്പരക്ക് കൊൽക്കത്തയിലെ ഒന്നാം ടി :20 മത്സരത്തോടെ തുടക്കം. ടി :20 ക്രിക്കറ്റിലെ ശക്തരായ വിൻഡീസ് ടീമും പുത്തൻ നായകന് കീഴിൽ ഇന്ത്യയും കളിക്കാൻ എത്തുമ്പോൾ പോരാട്ടം വാശിനിറക്കുമെന്നത് ഉറപ്പ്

അതേസമയം ഒന്നാം ടി :20യിൽ ടോസ് ഭാഗ്യം ഇന്ത്യക്ക് ഒപ്പം നിന്നപ്പോൾ ടോസ് ജയിച്ച നായകൻ രോഹിത് ശർമ്മ ബൗളിംഗ് ആദ്യം തന്നെ തിരഞ്ഞെടുത്തു. വരാനിരിക്കുന്ന ടി :20 ലോകകപ്പ് മുന്നിൽ കണ്ടുള്ള ഇന്ത്യൻ ടീം മികച്ച പ്ലേയിംഗ്‌ ഇലവനെ തന്നെയാണ് അണിനിരത്തിയത്. നായകനായി രോഹിത് ശർമ്മ എത്തിയപ്പോൾ രാഹുൽ അഭാവത്തിൽ ഇഷാൻ കിഷനാണ് ഓപ്പണിങ്ങിൽ എത്തിയത്.4 ബാറ്റ്‌സ്മാന്മാരും വിക്കെറ്റ് കീപ്പർ റിഷാബ് പന്തും അണിനിരക്കുന്ന ഇന്ത്യൻ ടീമിൽ വെങ്കടേഷ് അയ്യർ, ദീപക്ക് ചാഹർ എന്നിവർ ആൾറൗണ്ടർ രൂപത്തിൽ ടീമിലേക്ക് എത്തിയപ്പോൾ ഹർഷൽ പട്ടേൽ മറ്റൊരു ഫാസ്റ്റ് ബൗളർ രൂപത്തിൽ എത്തും.

എന്നാൽ ഇന്ത്യൻ സ്പിൻ അറ്റാക്കിങ്ങിന് നേത്രത്വം നൽകുന്ന ചാഹലിന് കൂട്ടായി ഇന്നത്തെ ടി :20യിൽ എത്തുന്നത് യുവ ലെഗ് സ്പിൻ ബൗളർ രവി ബിഷ്ണോയിയാണ്. തന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരം കളിക്കുന്ന ബിഷ്ണോയിക്ക് ഇന്ത്യൻ ക്യാപ്പ് നൽകിയത് സീനിയർ താരമായ യൂസ്‌വേന്ദ്ര ചാഹലാണ്. ഇന്ത്യൻ ക്യാപ്പ് നൽകിയ ചാഹൽ യുവ ലെഗ് സ്പിന്നർക്ക് ചില ശ്രദ്ധേയ വാക്കുകൾ നൽകിയത് ശ്രദ്ധേയമായി. ഐപിഎല്ലിൽ ഇത്തവണ ലക്ക്നൗ ടീം സ്വന്തമാക്കിയ രവി ബിഷ്ണോയി തന്റെ മികച്ച ആഭ്യന്തര ക്രിക്കറ്റ്‌ പ്രകടനങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Ishan Kishan, Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Venkatesh Iyer, Deepak Chahar, Bhuvneshwar Kumar, Harshal Patel, Ravi Bishnoi, Yuzvendra Chahal