രണ്ടാം സൂപ്പർ ഓവറിൽ ആ പ്ലാൻ ഞങ്ങൾ എടുത്തു… കളി ജയിച്ചു!! മത്സര ശേഷം ബിഷ്ണോയി വാക്കുകൾ കേട്ടോ

അഫ്‌ഘാൻ എതിരായ മൂന്നാം ടി :20യിലും വൻ ജയം നേടി രോഹിത് ശർമ്മ നായകനായ ഇന്ത്യൻ സംഘം പരമ്പര 3-0ന് തൂത്തുവാരി. ആദ്യം മത്സരം സമനിലയിലും പിന്നീട് രണ്ടു സൂപ്പർ ഓവറുകൾ റിസൾട്ട് വേണ്ടി പിറക്കുകയും ചെയ്ത മാച്ചിൽ ഇന്ത്യൻ ടീം ജയത്തിലേക്ക് എത്തിയത് രണ്ടാമത്തെ സൂപ്പർ ഓവറിലാണ്

രണ്ടാം സൂപ്പർ ഓവർ എറിഞ്ഞ രവി ബിശ്ണോയി മികവും കയ്യടികൾ നേടി. രണ്ടാം സൂപ്പർ ഓവർ എറിഞ്ഞ താരം രണ്ടു വിക്കറ്റ് വീഴ്ത്തിയാണ് എതിരാളികൾ തോൽവി ഉറപ്പാക്കിയത്. മത്സര ശേഷം രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യൻ ടീം പ്ലാൻ ചെയ്തു നടപ്പിലാക്കിയത് എന്തെന്ന് കൂടി യുവ താരം വെളിപ്പെടുത്തി.

“തീർച്ചയായും ഞങ്ങൾക്ക് വളരെ ആത്മവിശ്വാസമുണ്ടായിരുന്നു. ഞാൻ ബൗൾ ചെയ്യണമെന്ന് തന്നെ ക്യാപ്റ്റൻ എന്നോട് പറഞ്ഞു – ലെങ്ത് ബോൾ ബാക്ക് ഓഫ് ലെങ്ത് ആയി ബൗൾ ചെയ്താൽ അവർക്ക് അത് എളുപ്പമാകില്ലെന്ന് എനിക്കറിയാമായിരുന്നു, ബാക്ക്-ഫൂട്ടിൽ സ്മാഷ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.” രവി ബിഷ്ണോയി തുറന്ന് പറഞ്ഞു.

“സൂപ്പർ ഓവറുകളിൽ പ്രതിരോധിക്കുന്നത് വളരെയധികം തന്നെ സന്തോഷം നൽകുന്നു. പന്ത് എന്റെ കൈവിട്ട് പോകുന്ന രീതിയിൽ ഞാൻ വളരെ ഏറെ സന്തോഷവാനാണ്. എന്റെ ഒരേയൊരു ചിന്ത ബാറ്റർ ഒരു തരത്തിലുള്ള ഡെലിവറിക്ക് മാത്രം ശീലമാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ്, നെറ്റ്‌സിലും ആഭ്യന്തര തലങ്ങളിലും ഞാൻ ലെഗ്-സ്പിന്നിൽ പ്രവർത്തിച്ചു. ” താരം സന്തോഷം തന്റെ ഈ വാക്കുകളിൽ കൂടി വ്യക്തമാക്കി.