‘അച്ഛനോട് സംസാരിക്കണമെന്ന് ഇപ്പോഴും തോന്നാറുണ്ട്’; അച്ഛന്റെ ഓർമകളിൽ നെഞ്ചുവിങ്ങി മകൻ ബിനു പപ്പു!! | Binu Pappu Memories about Kuthiravattam Pappu

എറണാംകുളം : നിരവധി മലയാള ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് കുതിരവട്ടം പപ്പു. പത്മദളാക്ഷൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. നാടകത്തിലൂടെയാണ് താരം അഭിനയിലോകത്തേക്ക് കടന്നുവരുന്നത്. മൂടുപടം എന്നതാണ് താരത്തിന്റെ ആദ്യ ചിത്രം. പപ്പുവിന്റെ ജീവിതം മാറ്റിമറിച്ചത് ഭാർഗവീനിലയം എന്ന ചിത്രത്തിലെ അഭിനയമാണ്. കുതിരവട്ടം പപ്പു എന്ന പേര് താരത്തിന് ലഭിക്കാൻ ഇടയാക്കിയ ചിത്രവും ഭാർഗവീനിലയം തന്നെ. അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി,

വെള്ളാനകളുടെ നാട്, അവളുടെ രാവുകൾ എന്ന് തുടങ്ങി 1500ലധികം ചിത്രത്തിലാണ് താരം വേഷമിട്ടിട്ടുള്ളത്. ഹാസ്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത് എങ്കിലും ചില കഥാപാത്രങ്ങൾ പ്രേക്ഷകരുടെ കണ്ണു നിറയിച്ചിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഫെബ്രുവരി 25ന് ഈ അതുല്യപ്രതിഭയുടെ ഓർമ്മദിനമാണ്.

ഈ അവസരത്തിൽ താരത്തിന്റെ മകൻ ബിനു പപ്പു പങ്കുവയ്ക്കുന്നത് സ്വന്തം അച്ഛനെ കുറിച്ചുള്ള ഓർമ്മകളാണ്. ബിന്ദു, ബിജു, ബിനു എന്നിങ്ങനെ മൂന്നു മക്കളാണ് താരത്തിനുള്ളത്. ഇതിൽ ബിനു പപ്പു നടൻ, അസോസിയേറ്റ് ഡയറക്ടർ, റൈഡർ, ത്രീഡി വിഷ്വലൈസർ, എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്. തന്റെ അച്ഛന്റെ ഒരു പഴയകാല ഫോട്ടോയും അതിന് താഴെ ഹൃദയകാരിയായ ഒരു അടിക്കുറിപ്പും ആണ് താരം ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. “Acha, I still

wish that I could talk to you and tell you about my day.I miss you everyday and I love you so much” എന്നാണ് പങ്കുവെച്ച ചിത്രത്തിന് താഴെയായി ബിനു കുറിച്ചിരിക്കുന്നത്. ഹെലൻ, വൺ, ഓപ്പറേഷൻ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് ബിനു പ്രധാനമായും പ്രേക്ഷകശ്രദ്ധ നേടിയത്. 2014-ൽ സലീം ബാബയുടെ ഗുണ്ട എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയരംഗത്തേക്ക് കടന്നു വന്നത്. Story highlight : Actor Binu pappu about Kuthiravattam Pappu latest viral news malayalam

Rate this post