മൂന്ന് മലയാളികളെ ലേലത്തിൽ അവഗണിച്ചു 😱തുറന്നടിച്ച് സഞ്ജുവിന്റെ മുൻ പരിശീലകൻ

ക്രിക്കറ്റ്‌ പ്രേമികളുടെ എല്ലാം തന്നെ ആകാംക്ഷകൾക്ക് ഒടുവിലാണ് ഐപിൽ മെഗാതാരലേലം ബാംഗ്ലൂരിൽ അവസാനിച്ചത്. 10 ടീമുകളും ഇത്തവണത്തെ ലേലത്തിൽ മികച്ച സ്‌ക്വാഡിനെ സ്വന്തമാക്കി എന്ന് തന്നെ വിശ്വസിക്കുമ്പോൾ ചില താരങ്ങൾക്ക് അടക്കം ലേലത്തിൽ അർഹമായ പ്രാധാന്യം ലഭിച്ചില്ല എന്നുള്ള വിമർശനം ശക്തമാണ്.

ഇത്തവണത്തെ ലേലത്തിൽ എല്ലാവരും ശ്രദ്ധയോടെ നോക്കിയത് മലയാളി ക്രിക്കറ്റ്‌ താരങ്ങളെ ഏതൊക്കെ ടീമുകൾ സ്വന്തമാക്കും എന്നുള്ള കാര്യം തന്നെയാണ്.എന്നാൽ മലയാളി ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം തന്നെ ഏറെ നിരാശ നൽകി കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ഭാഗമായി എത്തിയ ഭൂരിഭാഗം താരങ്ങൾക്കും ലേലത്തിൽ അവസരം ലഭിച്ചില്ല.സീനിയർ താരം ശ്രീശാന്തിനെ അടക്കം ടീമുകൾ ആരും തന്നെ വാങ്ങാൻ തയ്യാറാകാതെ വന്നപ്പോൾ വിഷ്ണു വിനോദ്, ആസിഫ്, ബേസിൽ തമ്പി,റോബിൻ ഉത്തപ്പ എന്നിവരെ ടീമുകൾ സ്വന്തമാക്കി.

ഐപിഎൽ 2022 മെഗാതാരലേലത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ 13 താരങ്ങൾ പങ്കെടുത്തപ്പോൾ പലർക്കും നിരാശയാണ് ലഭിച്ചത്.എസ് ശ്രീശാന്ത്, ബേസിൽ തമ്പി, കെ.എം.ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, സച്ചിൻ ബേബി, ജലജ് സക്‌സേന, മിഥുൻ സുദേശൻ, രോഹൻ കുന്നുമ്മേൽ, എം നിധീഷ്, ഷോൺ റോജർ, സിജോമോൻ ജോസഫ് എന്നീ 12 മലയാളി താരങ്ങളാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്.എന്നാൽ ഇക്കാര്യത്തിൽ അഭിപ്രായവുമായി എത്തുകയാണ് സഞ്ജുവിന്റെ മുൻ കോച്ചായ ബിജു ജോർജ്.പ്രധാനമായും മൂന്ന് കേരള താരങ്ങൾക്ക് ലേലത്തിൽ അവസരം നഷ്ടമായി എന്നാണ് മുൻ കോച്ച് നിരീക്ഷിക്കുന്നത്.

കഴിഞ്ഞ സീസണില്‍ വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ബൗൾ ചെയ്ത പേസര്‍ സന്ദീപ് വാര്യര്‍( രഞ്ജി തമിഴ്നാട് ടീം ) ഇന്ത്യന്‍ ടീമില്‍ റിസർവ്വ് താരമായി അവസരം ലഭിച്ച സ്പിന്നര്‍ മിഥുന്‍,ഓള്‍ റൗണ്ടര്‍ ഷോണ്‍ റോജര്‍ എന്നിവർക്ക് അർഹമായ സ്ഥാനം ലേലത്തിൽ ലഭിച്ചില്ല എന്നാണ് സഞ്ജുവിന്റെ മുൻ കോച്ച് കൂടിയായ ബിജു ജോർജ് അഭിപ്രായം. നേരത്തെയും ഫേസ്ബുക്ക് പോസ്റ്റിൽ കൂടി അദ്ദേഹം ലേലത്തിലെ മലയാളി താരങ്ങൾക്ക് ലഭിച്ച അവഗണനക്ക് എതിരെ വിമർശനം ശക്തമാക്കിയിരുന്നു.