കുഞ്ഞിനെ എടുത്ത് താലോലിച്ച് സാന്ത്വനം പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രം സേതു..!! രസകരമായ കുറിപ്പോടെ പങ്കുവെച്ച വീഡിയോ വൈറലാകുന്നു…!! | bijesh avanoor with baby malayalam

bijesh avanoor with baby malayalam : സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബിജേഷ് അവനൂർ. പരമ്പരയിലെ പ്രധാന കഥാപാത്രമായ ചിപ്പിയുടെ സഹോദരനായി ആണ് ബിജേഷ് വേഷമിടുന്നത്. ജയന്തി എന്ന കഥാപാത്രത്തിന്റെ ഭർത്താവാണ് താരം. ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപ്സരയാണ്, അതേസമയം ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ശ്രീദേവി എന്നാണ്. ചിപ്പിയുടെ സഹോദരനായ ബിജേഷ് കൈകാര്യം ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് സേതുമാധവൻ എന്നാണ്.

സേതു എന്നാണ് പരമ്പരയിൽ വിളിക്കുന്നത്. ജയന്തി ചെയ്യുന്ന ഓരോ തെറ്റുകൾക്കും തക്കതായ ശിക്ഷ നൽകുന്ന സേതുവിനെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. പരമ്പരകളിൽ മാത്രമല്ല ചെറിയ ചില വേഷങ്ങളിലൂടെ സിനിമയിലും താരം കടന്നുവന്നിട്ടുണ്ട്. പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തത് ബിജേഷ് അവനൂർ ആണ്. വേഷം ചെയ്യാൻ തനിക്ക് സാധിച്ചതിനെ പറ്റി താരം ഇതിനു മുൻപ് സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെച്ചിരുന്നു. അറിയപ്പെടുന്ന ഒരു നടൻ ആവുക എന്നതാണ് ബിജേഷിന്റെ ആഗ്രഹം.

bijesh avanoor with baby

അതിനായി എല്ലാത്തിലും കഠിനപ്രയത്നങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്.ഇപ്പോഴിതാ താരം മറ്റൊരു വീഡിയോ ആണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഒരു കുഞ്ഞുവാവേ എടുത്ത് താലോലിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വളരെ മനോഹരമായി തന്നെ വിജേഷ് കുഞ്ഞിനെ താലോലിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെ വളരെ രസകരമായ ഒരു കുറിപ്പും ആരാധകർക്കായി താരം പങ്കുവെച്ചിട്ടുണ്ട്.ഒരു കുട്ടിയെ എടുത്തു താലോലിക്കാൻ സമ്മതിക്കില്ല…

അപ്പോളേക്കും വരും… “ഇങ്ങനെ താലോലിച്ചു നടന്നാൽ മതിയോ കെട്ടണ്ടേ .. ” എന്നൊക്കെ. എന്നാലും കുട്ടികളെ എനിക്കിഷ്ട്ട… ഞാൻ ഇനിയും എടുക്കും. ഉമ്മയും കൊടുക്കും. ഈ പേരിൽതൽക്കാലം കെട്ടാനൊന്നും ഉദ്ദേശിക്കുന്നില്ല.” താരം ഇതുവരെ വിവാഹം കഴിക്കാത്തതിൽ പലഭാഗത്തുനിന്നുംചോദ്യങ്ങൾ ഉയരുന്നുണ്ട് എന്നതിന്റെ ഒരു തെളിവു കൂടിയാണ് വളരെ നർമ്മ രൂപത്തിൽ ആണെങ്കിലും അദ്ദേഹം കുറിച്ച ഈ വാക്കുകൾ.

Rate this post