ബിഗ്‌ബോസ്സിൽ ഇത്തവണ തീ പാറും!! മത്സരാർത്ഥികളുടെ പേരുകൾ കാണിച്ച് മോഹൻലാൽ ലിസ്റ്റ് പുറത്ത് ? |Bigg Boss Season 5 Contestants
Bigg Boss Season 5 Contestants Malayalam : എല്ലാത്തരം മിനി സ്‌ക്രീൻ മലയാളി ആരാധകർക്കിടയിൽ അതിവേഗം തരംഗമായി മാറിയ ബിഗ്‌ബോസ് പുത്തൻ സീസണിനായി തുടക്കം കുറിക്കുകയാണ്. ഏറെ നാളത്തെ ആകാംക്ഷകൾക്ക് ഒടുവിൽ ബിഗ്‌ബോസ് സീസൺ അഞ്ചിന്റെ കാഹളം മുഴങ്ങുകയാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 5 ഉടൻ തന്നെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുമെന്നുള്ള സൂചനയായി മാറുകയാണ് ഇപ്പോൾ തുടരെ പുറത്തു വരുന്നതായ പ്രോമോ വീഡിയോകൾ .
അഞ്ചാം സീസൺ ബിഗ്‌ബോസ് എന്നാണ് ആരംഭം കുറിക്കുകയെന്നുള്ള ചോദ്യങ്ങൾക്ക് വിരാമം കുറിച്ചാണ് പുതിയ ലോഗോ വീഡിയോ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്എന്നാകും.പുത്തൻ സീസൺ ആരംഭിക്കുക, ആരൊക്കെയാകും ഇത്തവണത്തെ സീസണിൽ പങ്കെടുക്കുക എന്നുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം സജീവമാണ്.അതേസമയം ഇപ്പോൾ പുത്തൻ ബിഗ് ബോസ്സ് പ്രോമോ പിന്നാലെ ചില കാര്യങ്ങൾ വിശദമായി വിവരിച്ചു രംഗത്ത് എത്തുകയാണ് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ ശാലിനി നായർ.

രസകരമായ രംഗങ്ങൾ കോർത്തിണക്കി വന്ന പുത്തൻ പ്രോമോക്ക് പിന്നിലെ ചില രഹസ്യങ്ങൾ കണ്ടെത്തുകയാണ് ശാലിനി നായർ. പ്രൊമോയിൽ വളരെ വ്യക്തമായി കാണാൻ കഴിയുന്ന മോഹൻലാലിന് പിന്നിൽ പാറികളിക്കുന്ന ലെറ്ററിനുള്ളിൽ ഈ സീസണിൽ വരാൻ പോകുന്ന മത്സരാർഥികൾ ആരെന്നുള്ള സൂചന കൂടിയുണ്ടെന്ന് ശാലിനി നായർ വ്യക്തമാക്കുന്നു.
വളരെ പ്രമുഖരായ സെലിബ്രിറ്റീസ്, ആർട്ടിസ്റ്റുകൾ, ഇൻഫ്ലുവൻസേഴ്സ് എല്ലാം ഈ സീസണിലും ബിഗ് ബോസ്സ് വീട്ടിൽ എത്തുമെന്ന് ശാലിനി നായർ ചൂണ്ടി കാണിക്കുന്നുണ്ട്.കഴിഞ്ഞ തവണ മലയാളം ബിഗ്ബോസ്സ് ചരിത്രത്തിൽ ആദ്യമായി ഒരു ലേഡി വിന്നർ ( ദിൽഷ) വന്നപ്പോൾ ഇത്തവണ ആരൊക്കെ ഈ മത്സരം ഭാഗമായി എത്തുമെന്നത് സസ്പെൻസ്.ഇനി ചുരുങ്ങിയ ദിവസങ്ങൾ ഉള്ളിൽ ബിഗ് ബോസ്സ് അഞ്ചാം സീസൺ ആരംഭിക്കും എന്ന് തന്നെയാണ് വിശ്വാസം.
