ബിഗ് ബോസ് താരം ദിൽഷയുടെ ചിത്രങ്ങൾ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ | Bigg boss fame Dilsha Prasannans Photos goes viral
Bigg boss fame Dilsha Prasannans Photos goes viral malayalam ഏഷ്യാനെറ്റിലെ പ്രമുഖ പ്രോഗ്രാമായ ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിത ആയ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസിന്റെ നാലാം സീസണിലെ വിന്നറാണ് ദിൽഷ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് താരം. ബിഗ്ബോസിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിത വിജയി ആവുന്നത്. ഒരുപാട് വിമർശങ്ങളും പരിപാടിക്കും താരങ്ങൾക്കും എതിരെ ഉയർന്നിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരംഗമാവുന്നത് ദിൽഷയുടെ പുതിയ ചിത്രങ്ങളാണ്. പ്രമുഖ സമൂഹ മാധ്യമ പ്ലാറ്റഫോം ആയ ഇൻസ്റ്റാഗ്രാമിലൂടെയാണ് ദിൽഷ
ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യത്യസ്ത പോസുകളിൽ കിടിലൻ ലുക്കിൽ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫോട്ടോ ഗ്രാഫർ വിപിൻ നായർ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വ്യത്യസ്ത ലൂക്കിൽ ദിൽഷ മുൻപും സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്. ദിൽഷ അഭിനയിച്ച ഒരു പ്രൊമോഷൻ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഈ പരസ്യം തട്ടിപ്പാണെന്ന വാദം ഉയർന്ന് വന്നതോടെ താരം

വിഡിയോ പിൻവലിക്കുകയുമായിരുന്നു. കൂടാതെ ദിൽഷ തന്റെ ആരാധകരോട് ക്ഷമാപണം നടത്തുകയും ചെയ്തു. താരം വേണ്ട ശ്രദ്ധ വെക്കാതെ ചെയ്ത വീഡിയോ ആണിതെന്നും വിശദീകരണം നൽകി. വിവാദങ്ങൾ അവിടെയും അവസാനിക്കുന്നില്ല ഈ വിഷയത്തിൽ മുൻ ബിഗ്ബോസ് താരവും ജേതാവും, നടനുമായ മണിക്കുട്ടൻ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. മണിക്കുട്ടൻ തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച സ്റ്റോറിയിലൂടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. എന്നാൽ മണിക്കുട്ടൻ ദിൽഷയുടെ പേര് എവിടെയും പരാമർശിച്ചിരുന്നില്ല.
മണിക്കുട്ടന്റെ കുറിപ്പ് ഇങ്ങനെയാണ്, പ്രേക്ഷകരുടെ മനസില് എന്നും നില നില്ക്കുന്ന ഒരു സ്ഥാനം ഉണ്ടാക്കാൻ ആവുക എന്നത് എല്ലാവര്ക്കും കിട്ടുന്ന ഭാഗ്യമല്ല. ഈ സ്ഥാനം നമുക്ക് ലഭിച്ചാൽ അവരോട് തിരിച്ച് നമ്മള് നല്കേണ്ടതും പാലിക്കുകയും ചെയ്യേണ്ട ചില ഉത്തരവാദിത്തങ്ങളും വിശ്വസവും ഉണ്ടെന്നും ഉള്ള തരത്തിൽ മണിക്കുട്ടൻ പരോക്ഷമായിട്ടാണ് ഈ വിമർശനം ഉന്നയിച്ചിരിക്കുന്നത്. അതോടൊപ്പം മാനസികമായും ശാരീരികമായും വിഷമിപ്പിക്കുന്ന വിമർശങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കണമെന്നും മണിക്കുട്ടൻ പറഞ്ഞു.