
കുട്ടി ആരാധികയെ കണ്ടതോടെ കാറിൽ നിന്നും ചാടിയിറങ്ങി ഡോക്ടർ റോബിൻ😮😮😮😮😮പിന്നെ സംഭവിച്ചത് ഇങ്ങനെ😍🥰 റോബിൻ മാസെന്ന് പ്രേക്ഷകർ
നൂറ് ദിനങ്ങൾ തികയും മുമ്പ് തന്നെ ബിഗ്ഗ്‌ബോസ് ഷോയുടെ വിജയിയെ പ്രേക്ഷകർ പ്രഖ്യാപിച്ചുകഴിഞ്ഞു, അതും എഴുപതാം ദിവസം ഷോയുടെ അണിയറപ്രവർത്തകർ പുറത്താക്കിയ ഒരു മത്സരാർത്ഥിയെ. ആള് അല്പം മുൻകോപിയായിരുന്നു, എടുത്തുചാട്ടക്കാരനായിരുന്നു, എന്തിന് ഒരു കലിപ്പൻ തന്നെയായിരുന്നു. എങ്കിലും ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥിയെ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്നു, ആരാധിക്കുന്നു.
അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നലെ താരം തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോൾ ആയിരങ്ങൾ നൽകിയ ആവേശകരമായ സ്വീകരണം. എയർപോർട്ടിൽ നിന്നും മടങ്ങവേ വഴിയിൽ തനിക്കായി കാത്തുനിന്ന ഒരു കുഞ്ഞാരാധിക. ആ കൊച്ചുകുട്ടിയെ കാണാതെ പോകാൻ നമ്മുടെ ഡോക്ടർ മച്ചാന് സാധിക്കുമായിരുന്നില്ല. കുട്ടി ആരാധികയെ ഞെട്ടിച്ചുകൊണ്ട് ഡോക്ടർ കാറിൽ നിന്നിറങ്ങി. പിന്നീട് ആരാധികയ്‌ക്കൊപ്പം സെൽഫി എടുത്തു. റോബിൻ അങ്ങനെയാണ്, വളരെ സിമ്പിളായ ഒരു മനുഷ്യൻ. “ഞാൻ ശരിക്കും അത്ഭുതത്തിലാണ്. ഇതൊക്കെ ആദ്യമായാണ് ഞാൻ എക്സ്പീരിയൻസ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ എന്ത് പറയണമെന്നൊന്നും ഇപ്പോൾ അറിയില്ല.” റോബിന്റെ വാക്കുകളിൽ തന്നെയുണ്ട് അദ്ദേഹത്തിലെ ലാളിത്യവും നന്മയും. തിരിച്ചുവരവിൽ റോബിനെ കാത്ത് എയർപോർട്ടിൽ ഉണ്ടായിരുന്നത് ആയിരങ്ങളാണ്.
പോലീസ് അകമ്പടിയോടെ ഡോക്ടർ റോബിനെ കാറിലേക്ക് കയറ്റി. വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല, തങ്ങളുടെ പ്രിയതാരത്തെ ഒന്നുകണ്ടാൽ മതി. ഏറെ ദൂരം താണ്ടിയൊക്കെ എത്തിയവരും ഒരുപാടുണ്ടായിരുന്നു. ഒത്തിരി കോളുകളും മെസ്സേജുകളും വരുന്നുണ്ടെന്നും വരും ദിവസങ്ങളിൽ എല്ലാത്തിനും മറുപടി നൽകുമെന്നും റോബിൻ അറിയിച്ചിട്ടുണ്ട്.
മുമ്പ് ഒരു മത്സരാർത്ഥിക്കും കിട്ടാത്തത്ര വോട്ടുകൾ റോബിന് ഇത്തവണ കിട്ടിയിരുന്നു. അതിൽ നിന്ന് തന്നെ വ്യക്തമാണ് റോബിനുള്ള ജനപിന്തുണ. മാത്രമല്ല റോബിനെ തിരിച്ച് ബിഗ്ഗ്‌ബോസ് വീട്ടിൽ കയറ്റാതായതോടെ ചാനലിനും അവതാരകനും വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.