അവന് കരിയർ ഏൻഡ് ഉടൻ :സൂചന നൽകി മുൻ ഇന്ത്യൻ താരം

സൗത്താഫ്രിക്കൻ പര്യടനം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് സമ്മാനിച്ചത് പൂർണ്ണമായ നിരാശ മാത്രം. തുടർച്ചയായി പരാജയം രുചിച്ച ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം, ടീം ഇന്ത്യ ഫെബ്രുവരി 6 മുതൽ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഹോം പരമ്പരയ്ക്കുള്ള പൂർണ്ണമായിട്ടുള്ള മികച്ച ഒരുക്കത്തിലാണ് ഇപ്പോൾ. പരിക്കിൽ നിന്ന് മോചിതനായ രോഹിത് ശർമ്മ ലിമിറ്റെഡ് ഓവർ ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്തും എന്നതാണ് ശ്രദ്ദേയം.

എന്നാൽ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ രണ്ടാം ഏകദിനം മുതൽ മാത്രമേ ലഭ്യമാവുകയൊള്ളു എന്നത് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി അറിയിക്കുമ്പോൾ ചില യുവ താരങ്ങൾക്ക്‌ പ്ലേയിംഗ്‌ ഇലവനിൽ അവസരം ലഭിക്കുമോയെന്നതാണ് ഏറെ നിർണായകം. അതേസമയം വിൻഡീസ് എതിരായ ടി :20 പരമ്പരക്കുള്ള ടീമിലേക്ക് മാത്രം തിരഞ്ഞെടുക്കപ്പെട്ട സീനിയർ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനെ കുറിച്ച് പറയുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ.ഇക്കഴിഞ്ഞ മാസങ്ങളിൽ വളരെ മോശം ബൗളിംഗ് ഫോമിലുള്ള ഭൂവിക്ക് ഇനിയും എത്രനാൾ ഇത്തരത്തിൽ മോശം ഫോമിൽ തുടരാൻ സാധിക്കുമെന്നുള്ള ചോദ്യമാണ് സുനിൽ ഗവാസ്ക്കർ ഉയർത്തുന്നത്.

” ഭൂവിക്ക് തന്റെ പഴയ മികവിലേക്ക് എത്താൻ സാധിക്കുന്നില്ല. നിരാശകൾ മാത്രം സമ്മാനിക്കുന്ന ഈ ഫോമിൽ അദ്ദേഹത്തിന് എത്ര നാൾ ടീമിൽ തന്നെ തുടരാൻ സാധിക്കുമെന്നത് വളരെ നിർണായക ചോദ്യമാണ്.ന്യൂബോളിൽ മുൻപ് വിക്കറ്റുകൾ വീഴ്ത്തിയിരുന്ന ഭൂവിക്ക് ഇപ്പോൾ അതിന് സാധിക്കുന്നില്ല. കൂടാതെ ഡെത്ത് ഓവറുകളിലും അദ്ദേഹത്തിന് പഴയ മികവിലേക്ക് ഉയരാൻ സാധിക്കുന്നില്ല. എന്റെ അഭിപ്രായത്തിൽ അടിസ്ഥാനമായ ചില കാര്യങ്ങളിൽ വരെ ശ്രദ്ധിച്ചുകൊണ്ട് ഒരു ബ്രേക്ക്‌ എടുക്കാൻ ഭുവി തയ്യാറാവണം. ഇടവേളക്ക് ശേഷം എല്ലാ പ്രശ്നംവും മാറ്റി അദ്ദേഹത്തിന് തിരികെ എത്താനായി സാധിക്കും “ഗവാസ്‌ക്കർ നിരീക്ഷിച്ചു.

ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദീപക് ചാഹർ, ഷാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, മുഹമ്മദ്‌ സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ.

ടി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ്‌ സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ.