“ബട്ട്ലർ ഏട്ടൻ എനിക്ക്‌ ഉള്ളതാണ് “!! ന്യൂ ബോളിൽ വീണ്ടും വിക്കറ്റുകൾ വീഴ്ത്തി ഭുവി മാജിക്ക്

ഇംഗ്ലണ്ട് എതിരായ രണ്ടാം ടി :20യിൽ ബോൾ കൊണ്ടും തിളങ്ങി ഇന്ത്യൻ ടീം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം 170 റൺസ്‌ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. പതിവ് പോലെ ഒന്നാം ഓവറിൽ വിക്കെറ്റ് വീഴ്ത്തി ഭൂവിയാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

രവീന്ദ്ര ജഡേജ (46*), രോഹിത് ശർമ്മ (31 റൺസ്‌ )എന്നിവർ ബാറ്റിംഗ് കരുത്തിൽ 170 റൺസ്‌ ടോട്ടൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ആദ്യത്തെ ബോളിൽ തന്നെ ഇംഗ്ലണ്ട് ക്യാമ്പിൽ ഷോക്ക് സമ്മാനിക്കാൻ പേസർ ഭൂവിക്ക് കഴിഞ്ഞു. ഇന്നിങ്സിലെ ആദ്യത്തെ ഓവറിൽ തന്നെ റോയ് വിക്കെറ്റ് സ്ലിപ്പിൽ രോഹിത് ശർമ്മയുടെ കൈകളിൽ എത്തിക്കാൻ ഭൂവിക്ക് കഴിഞ്ഞു.

ജെയ്സൺ റോയയിയെ ഇത്തവണ ഗോൾഡൻ ഡക്കായി പുറത്താക്കാൻ കഴിഞ്ഞ ഭുവി ശേഷം തന്റെ രണ്ടാം ഓവറിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറെയും വീഴ്ത്തി.കഴിഞ്ഞ കളിയിൽ മനോഹരമായ ഒരു ഇൻ സ്വിങ്ങറിൽ ജോസ് ബട്ട്ലർ വിക്കെറ്റ് വീഴ്ത്തിയ ഭുവി ഇത്തവണ ബട്ട്ലറെ വിക്കെറ്റ് കീപ്പർ കൈകളിൽ എത്തിച്ചു.

ഭുവിയുടെ ഈ മികച്ച ബൗളിംഗ് ഫോം വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് നൽകുന്നത് വലിയ ആശ്വാസമാണ്. ഭുവി തന്റെ പഴയ കാല മികവിനെ ഓർമിപ്പിക്കും വിധത്തിൽ ന്യൂ ബോൾ കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ ആരാധകർക്ക്‌ അടക്കം നൽകുന്ന സന്തോഷം വലുതാണ്.